ഗെയിം ചേഞ്ചർ റീൽസ് കാണുന്ന പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രമെന്ന ശങ്കറിന്റെ പ്രസ്താവനയോട് നിരാശ പ്രകടിപ്പിച്ച് അനുരാഗ് കശ്യപ്
2025 ജനുവരി 10 ന് ബിഗ് സ്‌ക്രീനുകളിൽ എത്താനിരിക്കുകയാണ് രാം ചാരൻ ചിത്രമാണ് ഗെയിം ചേഞ്ചർ . ബ്രാഹ്മാണ്ഡ സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. എന്നാൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ചിത്രത്തിനെ പറ്റി ഇപ്പോൾ തന്റെ അഭിപ്രയം വ്യക്തമാക്കിയിരിക്കുകയാണ്. ഗെയിം ചേഞ്ചറിന്റെ പ്രൊമോഷന്റെ ഭാഗമായി അമേരിക്കയിൽ എത്തിയ ശങ്കർ ചിത്രം ഇൻസ്റ്റാഗ്രാം റീൽസിൻ്റേതിന് സമാനമായ ശൈലിയിലാണ് നിർമ്മിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ ശ്രദ്ധ കുറഞ്ഞതിനെ തുടർന്നാണ് ചിത്രം അത്തരത്തിൽ ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചത് എന്നാണ് വ്യക്തമാക്കിയത്.എന്നാൽ ശങ്കറിന്റെ ഈ പ്രസ്താവനയോട് അനുരാഗ് കശ്യപ് വലിയ നിരാശയാണ് പ്രകടിപ്പിച്ചത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അനുരാഗ് കശ്യപ് ഈ കാര്യം വസക്തമാക്കിയത്. ആളുകൾ റീലുകൾ കാണുന്നതിനാൽ പ്രേക്ഷകരുടെ ശ്രദ്ധ വളരെ കുറവാണെന്ന് ശങ്കർ പറയുന്നുണ്ട്. അതിനാൽ, ഗെയിം ചേഞ്ചർ ചെയ്യുമ്പോൾ അത് മനസ്സിൽ സൂക്ഷിച്ചെന്നുമാണ് ശങ്കർ പറഞ്ഞത്.
എന്നാൽ ഇതിന്റെ അർഥം തനിക് മനസിലായില്ലയെന്നും , സിനിമ കാണുമ്പോൾ മാത്രമേ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാൻ കഴിയുള്ളു എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. കൂടാതെ ഒരു ഘട്ടത്തിൽ തനൈക് പാചകക്കാരെപ്പോലെയായിരുന്ന സിനിമാ പ്രവർത്തകർ എന്ന് അനുരാഗ് കശ്യപ് പറയുന്നു.സാധങ്ങൾ കൊണ്ട് കാറ്ററർമാരാകുന്നു. ആളുകൾ എന്താണ് കാണുന്നതെന്ന് ഒരു ചലച്ചിത്ര പ്രവർത്തകൻ വിചാരിക്കുന്നിടത്താണ് പതനം ഉണ്ടാകുന്നത്. എല്ലാത്തിനും പ്രേക്ഷകർ ഉണ്ട്. അവരാണ് എല്ലാം തീരുമാനിക്കുന്നത് എന്നും അനുരാഗ് കശ്യപ് പറഞ്ഞു.
രാം ചരൺ നായകനാകുന്ന ഗെയിം ചേഞ്ചർ എന്ന സിനിമ ഒരു രാഷ്ട്രീയ ആക്ഷൻ ത്രില്ലെർ ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ രാം ചാരൻ ചെയ്യുന്നത് . കിയാര അദ്വാനി ആണ് ചിത്രത്തിലെ നായിക.