മഹേഷ് ബാബു - രാജമൗലി ചിത്രത്തിൽ പൃഥ്വിരാജിന് പകരം ആര് ?
മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്ന രാജമൗലി ചിത്രം SSMB29, ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ്. പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ , പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറി എന്നതാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതിനാൽ നിർമ്മാതാക്കൾ ഈ വേഷം ചെയ്യാൻ മറ്റൊരാളെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൽ അഭിനയിക്കാൻ പൃഥ്വിരാജിന് കഴിയില്ല. അതിനാൽ മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം ഈ വേഷം ചെയ്യാൻ നിർമ്മാതാക്കൾ ഇപ്പോൾ ജോൺ എബ്രഹാമിനെ സമീപിച്ചു. കൂടാതെ, ജോൺ എബ്രഹാമിന്റെ ചില ഭാഗങ്ങൾ ഹൈദരാബാദിൽ ചിത്രീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മഹേഷ് ബാബുവും, പ്രിയങ്ക ചോപ്രയും അടുത്തിടെ ഒത്തുചേർന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും ഹൈദരാബാദിൽ സിനിമയുടെ വർക്ക്‌ഷോപ്പിൽ ഏർപ്പെട്ടിരുന്നതായി സൂചന ഉണ്ട്.
പ്രിയങ്ക ചോപ്രയുടെ പ്രോജക്‌റ്റിലേക്കുള്ള വരവ് സിനിമയുടെ താരശക്തിയും ഉയർത്തിയെന്നതിൽ സംശയമില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക ചോപ്ര ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നത്. താരത്തിന്റയെ ഒരു മികച്ച തിരിച്ചു വരവ് കൂടെയായിരിക്കും ഇതെന്ന് ഉറപ്പിക്കാം. SSMB29 രണ്ട് ഭാഗങ്ങളായി ആയിരിക്കും പുറത്തിറങ്ങുക. 2026 ഓടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നതിനാൽ, രണ്ട് ചിത്രങ്ങളും 2027ലും 2028ലും തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.