'ടർബോ 2'- മമ്മൂട്ടിക്ക് വില്ലനായി വിജയ് സേതുപതി
By : Sreekumar (Admin)
Update: 2024-06-18 12:56 GMT
വൈശാഖ്- മമ്മൂട്ടി ചിത്രം ‘ടർബോ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്.
ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.