''ശ്യാം സിൻഹ റോയിയുടെ ഷൂട്ടിങ്ങിനിടെ പൊട്ടിക്കരഞ്ഞിരുന്നു'' : സായി പല്ലവി

Update: 2024-11-13 05:42 GMT

2021 ലെ റൊമാൻ്റിക് പിരീഡ് ചിത്രമായ  ശ്യാം സിൻഹ റോയിയിൽ   സായ് പല്ലവി അവതരിപ്പിച്ച 'മൈത്രേയി' എന്ന കഥാപാത്രം താരത്തിന് ഒരുപാട് പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു. ആരാധകർക്കിടയിൽ വലിയ ഹിറ്റായിരുന്നു ആ കഥാപാത്രം. കൂടാതെ ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ഒരുപാട് ഹിറ്റായിരുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ആ കഥാപാത്രം ചെയ്യാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ താരം പങ്കുവെച്ചിരിക്കുകയാണ്. കൂടാതെ സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ എത്ര ബുദ്ധിമുട്ടേറിയതാണെന്നും താരം   വെളിപ്പെടുത്തി. ശ്യാം സിംഗ റോയിയുടെ ഷൂട്ടിങ്ങിനായി  രാത്രി മുഴുവൻ ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും ഒരു ദിവസം പോലും അവധി എടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും സായി പല്ലവി പറയുന്നു.


രാത്രി മുഴുവൻ ഷൂട്ടിംഗ് തുടരുകയും പിറ്റേന്ന് രാവിലെ വീണ്ടും വരേണ്ടിവരുകയും ചെയ്തതിനാൽ മതിയായ ഉറക്കം ലഭിക്കാൻ പാടുപെടുന്നത് സായ് പല്ലവി ഓർക്കുന്നു . 30 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ  പൊട്ടിക്കരഞ്ഞു പോയെന്നും സായി പറയുന്നു. താൻ രാത്രിയിൽ ഉറക്കമളക്കുന്ന  ആളല്ലാത്തതിനാൽ നൈറ്റ് ഷൂട്ടുകൾ തുടരാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നു. ''തനിക്ക്   പകൽ ഉറങ്ങാൻ കഴിയാത്ത ആളാണ് .അതിനാൽ, രാത്രി മുഴുവൻ ഷൂട്ടിംഗ് വേളയിൽ ഉണർന്നിരിക്കണം  അടുത്ത ദിവസം വീണ്ടും ഇങ്ങനെ തന്നെ. ഇത് ഒന്നോ രണ്ടോ ദിവസത്തേക്കല്ല, ഏകദേശം 30 ദിവസത്തോളം നീണ്ടുനിന്നു. ഒരു ഘട്ടത്തിൽ ഞാൻ പൊട്ടുകരഞ്ഞുപോയി. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഒരു ദിവസം അവധി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ''. സായി പല്ലവി പറയുന്നു.

പക്ഷെ എത്രെയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും താൻ അത് ഷൂട്ടിങ്ങിനെ ബാധിക്കുന്നതിനാൽ ആരോടും പറഞ്ഞില്ല. എന്നാൽ തന്റെ സഹോദരി അത് തിരിച്ചറിയുകയും നിർമ്മാതാവിനോട് തനിക് അവധി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ സായിയെ ഞെട്ടിച്ചുകൊണ്ട് നിർമ്മാതാവ് അവധി നൽകിയെന്നും, അതിനു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പൂർണ്ണ സഹകരണം നൽകിയെന്നും സായി ഓർക്കുന്നു.

Tags:    

Similar News