ഓരോ ഗാനത്തിനും 3 കോടി രൂപ; പട്ടികയിൽ മുന്നിലുള്ള ആ ഗായകൻ ആര്

Update: 2024-11-12 12:43 GMT

സിനിമയിൽ പാട്ടുകൾക്ക് വലിയ രീതിയിലുള്ള ആരാധകരുള്ള നാടാണ് നമ്മുടേത്. സംഗീത സംവിധായകർക്കും ഗായകർക്കും വലിയ തോതിലുള്ള ആരാധകർ ഉണ്ട് . ചില ചിത്രങ്ങളേക്കാൾ ആരധകർ അതിലെ ഗാനങ്ങൾക്കുണ്ടാവുന്നതിനും കാരണം ഇതുതന്നെയാണ്. സിനിമകളുടെ പ്രൊമോഷൻഷന്റെ ഭാഗമായി എപ്പോൾ പ്രോമോ ഗാനങ്ങളും ഇറക്കുന്ന ട്രെൻഡ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗായകരുടെയും സംഗീത സംവിധയകരുടെയും പ്രതിഫലം അതിനനുസരിച്ചു കൂടാറുണ്ട്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനാണ് എ ആർ റഹ്മാൻ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ , വ്യവസായ രംഗത്തെ പ്രമുഖർ സ്ഥിരീകരിച്ച റിപ്പോർട്ടിലാണ് , റഹ്മാൻ തൻ്റെ ശബ്ദം നൽകുന്ന ഓരോ ഗാനത്തിനും 3 കോടി രൂപ വരെ പ്രതിഫലമായി ഈടാക്കുന്നു എന്ന കാര്യം വ്യക്തമാകുന്നത് . ഇന്ത്യയിലെ മറ്റേതൊരു ഗായകനും ഈടാക്കുന്ന തുകയുടെ 15 ഇരട്ടിയാണിത്. തന്നെ സമീപിക്കുന്നതിൽ നിന്ന് കമ്പോസർമാരെ നിരുത്സാഹപ്പെടുത്താനാണ് റഹ്മാൻ ഈ പ്രീമിയം തുക ഈടാക്കുന്നതെന്ന അഭ്യൂഹങ്ങളും ഉണ്ട്. തൻ്റെ രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ, റഹ്മാൻ എപ്പോഴും സ്വന്തം പാട്ടുകൾ മാത്രമേ പാടാറുള്ളൂ. എന്നാൽ മറ്റൊരാളുടെ രചനയ്ക്ക് അദ്ദേഹം ശബ്ദം നൽകുമ്പോഴെല്ലാം ആ പ്രീമിയം പ്രതിഫലം നിർമ്മാതാവ് നൽകണം.

'മുഴുവൻ സമയ' ഗായികമാരിൽ, ശ്രേയ ഘോഷാലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. 40 കാരിയായ ശ്രെയ ഒരു പാട്ടിന് 25 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഒരു പാട്ടിന് 18 മുതൽ 20 ലക്ഷം രൂപ വരെ ഈടാക്കി ശ്രേയയ്ക്ക് പിന്നാലെ സുനിധി ചൗഹാൻ മൂന്നാം സ്ഥാനത്താണ്. അരിജിത് സിംഗും ഇതേ തുകയാണ് ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സോനു നിഗം ഒരു ഗാനത്തിന് 15-18 ലക്ഷം രൂപ പ്രതിഫലം നൽകി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Tags:    

Similar News