ലളിതമായ ചടങ്ങ്; ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായി

By :  Aiswarya S
Update: 2024-09-05 08:51 GMT

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. ആശ്വിൻ ഗണേശാണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ.


അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതിൽ‌ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.

വിവാഹശേഷം തിരുവനന്തപുരത്തു തന്നെ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലായിരിക്കും ദിയയും ആശ്വിനും താമസിക്കുക. കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ

Tags:    

Similar News