പരിയേറും പെരുമാളിലെ 'കറുപ്പി'ക്ക് ദാരുണാന്ത്യം

By :  Aiswarya S
Update: 2024-11-02 11:53 GMT

മാരി സെൽവരാജ് സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് പരിയേറും പെരുമാൾ. ഈ സിനിമയിൽ നായകനൊപ്പം തന്നെ പ്രധാന്യം ലഭിച്ച കറുപ്പിയെന്ന നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ ഒരു വാഹനം ഇടിച്ചാണ് കൊല്ലപ്പെട്ടത്.

പരിയേറും പെരുമാൻ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തു എന്നയാളുടെ വളർത്തുനായയായിരുന്നു കറുപ്പി. ജാതി രാഷ്ട്രിയം പ്രമേയമായി എത്തിയ സിനിമയിൽ കറുപ്പി എന്ന നായയുടെ കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നു. സിനിമയിലും ഈ നായ കൊല്ലപ്പെടുന്നുണ്ട്.

പരിയേറും പെരുമാൾ എല്ലാ ജീവജാലങ്ങളിലുമുള്ള നിഷ്‌കളങ്കത ഉയർത്തിക്കാട്ടുന്നുണ്ടെന്നും അതുകൊണ്ടാണ് പോസ്റ്ററിൽ ഉൾപ്പെടെ കറുപ്പി എന്ന നായയുടെ ചിത്രം വച്ചത്. പൊതുവേ നായ്ക്കൾ നിഷ്‌കളങ്കതുടെ പ്രതീകമാണ്. സ്നേഹത്തിന്റെ രാഷ്ട്രീയാണ് കറുപ്പി. ജാതി വ്യവസ്ഥ ഒരാളുടെ മനുഷ്യരിലെ നിഷ്‌കളങ്കതയെ എങ്ങിനെ ബാധിക്കും എന്ന് പറയുന്നുണ്ട്. ‌

ചിപ്പിപ്പ് പരായ് എന്ന ഇനം നായകളോട് സാമ്യമുള്ള രൂപമായിരുന്നു കറുപ്പിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഈ നായ യഥാർഥ ബ്രീഡ് ആയിരുന്നില്ലെന്നാണ് വിലയിരുത്തൽ. 

Tags:    

Similar News