ദൈവം ഉപേക്ഷിച്ച് .... ലൂസിഫർ വളർത്തിയ സയീദ് മസൂദ്

ജന്മദിനത്തിൽ പ്രിത്വിരാജിന്റെ L2 വിലെ ക്യാരക്ടർ പോസ്റ്റർ എത്തി.

Update: 2024-10-16 06:06 GMT

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഒരു അപ്ഡേറ്റ് കിട്ടാൻ കാത്തിരിക്കുകയാണ് ആരാധകർ . ആദ്യ സംവിധാനത്തിൽ തന്നെ റെക്കോർഡുകൾ സൃഷ്‌ടിച്ച പ്രിത്വിരാജ് വീണ്ടും സംവിധാന തൊപ്പി അണിയുമ്പോൾ എങ്ങനെയായിരിക്കുമെന്ന് ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്സ് ആൻഡ് ക്ലാസ് ക്യാരക്റ്റർ ആയ അബ്രാം ഖുറേഷിയെ ഫാൻ ബോയ് എങ്ങനെ രണ്ടാം ഭാഗത്തിൽ എത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളും ചർച്ചകളും സിനിമ കത് നടക്കുന്നുണ്ട്. പ്രിത്വിരാജിന്റെ ജന്മ ദിനമായ ഇന്ന് പുറത്തിറങ്ങിയ ഏമ്പുരാനിലെ ക്യാറക്ടർ പോസ്റ്ററാണ് എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത.

ചിത്രത്തിലെ പൃത്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ പോസ്റ്ററാണ് എപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫറിൽ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പ്രിത്വിരാജ് അവതരിപ്പിച്ചത്. പോസ്റ്ററിന്റെ കൂടെ അതിലെ ആദികുറുപ്പും ഏറെ ചർച്ചയാവുകയാണ്. 'ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു.....ചെകുത്താൻ വളർത്തി ' എന്നാണ് പോസ്റ്റിന്റെ താഴെ കുറിച്ച വാക്കുകൾ. കൂടാതെ 'എമ്പറേഴ്സ് ജനറൽ' എന്നാണ് സയീദ് മസൂദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ ആണ് തന്റെ സാമൂഹ്യ മാധ്യങ്ങളിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്സും, ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം അല്ലാതെ ഹിന്ദി തമിഴ് തെലുങ് കന്നഡ ഭാഷകളിലും ചിത്രം ഇറങ്ങും. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ,സാനിയ അയ്യപ്പൻ,ഇന്ദ്രജിത് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിദേശരാജയങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഉടൻ തിരുവനതപുരത്ത് തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. അതെ സമയം എമ്പുരാനിൽ അഥിതി വഹാത്തി മെഗാസ്റ്റാറും എത്തുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽപ്പുണ്ട്.

Tags:    

Similar News