അഭിനയമാണ് സാറേ അഭിനയുടെ മെയിൻ.... പണിയിലെ നായിക അഭിനയെകുറിച്ച് ജോജു ജോർജ് പറഞ്ഞത്.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് തീയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് 'പണി'. ജോജു തന്നെയാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്.സാഗർ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എന്നാൽ ചിത്രത്തിലെ നായിക അഭിനയയാണ് എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന താരം . തമിഴ് - തെലുങ്ക് സിനിമകളിൽ ശ്രെദ്ധേയമായ താരമാണ് അഭിനയ. എന്നാൽ നടിക്ക് ജന്മനാ ചെവി കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. അഭിനയയുടെ ആദ്യത്തെ മലയാള ചിത്രമാണ് പണി. ചിത്രത്തിലേക്ക് താരത്തിനെ തിരഞ്ഞെടുത്തതിനെ പറ്റി ജോജു ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ പറഞ്ഞത് വൈറലായിരിക്കുകയാണ്. '
നിരവധി നായികമാരെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ആരെയും സിനിമയിലെ ഈ വേഷത്തിലേക്ക് ഉറപ്പിക്കാൻ സാധിച്ചില്ല. പലരും ഫിൽറ്റർ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് അയച്ചിരുന്നത്. അങ്ങനെയുള്ള അവസരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ അഭിനയുടെ ചിത്രം കാണുന്നത്. പിന്നീട് തമിഴ് സിനിമയിലെ ഒരു മാനേജറുമായി ഈ കാര്യം ചർച്ച ചെയ്തപ്പോഴാണ് അവർക്ക് സംസാരിക്കാനും കേൾക്കാനും കഴിയില്ല എന്ന കാര്യം അറിയുന്നത്. അതുകൊണ്ട് കഥയിൽ മാറ്റം വരുത്തിയാലോയെന്ന് ആലോചിച്ചിരുന്നു. പിന്നീട് അഭിനയുടെ കൂടെ വർക്ക് ചെയ്ത തമിഴ് സംവിധയകരോട് ഈ കാര്യംസംസാരിച്ചപ്പോഴാണ് ഇംഗ്ലീഷിൽ സ്ക്രിപ്റ്റ് കൊടുത്താൽ മതിയെന്ന് അറിയുന്നത്.അതുകൊണ്ട് കഥയിലുള്ള പോലെതന്നെ സംസാരിക്കുന്ന ക്യാരക്ടറാക്കി മാറ്റുകയായിരുന്നു എന്ന ജോജു ജോർജ് പറയുന്നു.
സൂര്യയുടെ നായികയായി ഏഴാംഅറിവിൽ അഭിനയ ചെറിയൊരു വേഷം ചെയ്തിരുന്നു. പിന്നീട് തമിഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കുട്രം , അജിത് നായകനായ വീരം, വിശാലിനൊപ്പം മാർക്ക് ആന്റണി, വിജയ് ദേവർകൊണ്ടയുടെ ഒപ്പം ഫാമിലി സ്റ്റാർ തുടങ്ങി നിരവധി തമിഴ് തെലുങ്ക് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അഭിനയക്കു കഴിഞ്ഞിട്ടുണ്ട്. അഭിനയയുടെ കൂടെ ആംഗ്യ ഭാഷയിൽ സംസാരിക്കുവാനായി എപ്പോഴും ഒരു ട്രാൻസലേറ്റർ കൂടെ ഉണ്ടാകും. ചിത്രത്തിന്റെ പ്രൊമോഷനിടെ താരം സംസാരിക്കാനായി സഹായിച്ചതും ഈ ട്രാൻസലേറ്റർ ആയിരുന്നു. കുറവുകൾ ഉണ്ടെങ്കിലും അതൊന്നും വക വെയ്ക്കാതെയുള്ള അഭിനയയുടെ പോരാട്ടത്തിന്റെ ഫലമാണ് സിനിമ.അത്തരത്തിലുള്ള ഒരു വെക്തി സമൂഹത്തിൽ എല്ലാവര്ക്കും വലിയൊരു പ്രേജോതനമാണെന്നും തരത്തിലുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.