ദുബായ് 24 എച്ച് സീരീസിൽ നടൻ അജിത്തിന് വിജയ തിളക്കം
സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും നേടി താരം .;
സിനിമകളിലെ ആക്ഷൻ പായ്ക്ക് പ്രകടനങ്ങൾക്ക് പേരുകേട്ട അജിത് കുമാറിന് റേസിങ്ങിലും കിംഗ് ആണെന്ന് തെളിയിച്ചിരിക്കുകയാണ്
സൂപ്പർ താരത്തിന് ദുബായ് 24 എച്ച് സീരീസിൽ 991 വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരിക്കുകയാണ്.കൂടാതെ ജിടി4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും താരം നേടി. അജിത് റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം മാനേജർ സുരേഷ് ചന്ദ്രയാണ് എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.വികാരാധീനനായ താരം ദേശിയ പതാകയ്‌ക്കൊപ്പം വിജയ നിമിഷം തന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിശീലന ഓട്ടത്തിനിടയിൽ ബ്രേക്ക് തകരാർ മൂലമുണ്ടായ അപകടത്തിന് ശേഷം അജിത്ത് കുമാറിന്‍റെയും ടീമിന്‍റെയും ശക്തമായ തിരിച്ചുവരവാണ് ഇത്.
ഈ വിജയം തത്സമയം കണ്ട ആർ മാധവൻ, അജിത്തുമായി ഇന്ത്യൻ പതാകയും പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം "അഭിമാനിക്കാം.. എന്തൊരു മനുഷ്യൻ. അജിത് കുമാർ" എന്ന് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. അജിത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധയകാൻ ആദിക് രവിചന്ദ്രൻ കുറിച്ചത്. ആദിക്കും റേസ് കാണുവാനായി ദുബായില്‍ ഉണ്ടായിരുന്നു.