നടൻ സൈഫ് അലി ഖാൻ സേഫായി വീട്ടിലേക്ക്
ആശുപത്രി വിടുന്ന സെയ്ഫ് അലിഖാന്‍ ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന.;
അക്രമിയുടെ കുത്തേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തു.അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാന്‍. നിലവില്‍ താമസിച്ചുവരുന്ന സത്ഗുരു ശരണില്‍നിന്ന് 500 മീറ്റര്‍മാറിയാണ് ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ്. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പോലീസിന്റെ സുരക്ഷയും ഉണ്ടാകും.
ജനുവരി 16നായിരുന്നു ആക്രമണം. ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് റോഹില്ല അമിന്‍ ഫക്കീര്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.ഒന്നിലധികം തവണ താരത്തിന് കുത്തേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ജനുവരി 17ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേയ്ക്ക് മാറ്റിയിരുന്നു.