മുത്തച്ഛനായി നടൻ സിദ്ദീഖ്; സാപ്പിയുടെ വേർപാടിന്റെ നോവകറ്റാൻ ഒരു കുഞ്ഞതിഥി

actor siddhique becomes grandpa

Update: 2024-07-28 11:16 GMT

പ്രിയപുത്രൻ സാപ്പിയുടെ അകാലവേർപാടിന്റെ നോവകറ്റാൻ നടൻ സിദ്ദീഖിന്റെ വീട്ടിൽ ഒരു കുഞ്ഞതിഥി. താരത്തിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ.അമൃത ദാസിനും ഒരു പെൺകുഞ്ഞ് പിറന്നു. എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമൃത ഈ സന്തോഷവാർത്ത പങ്കുവച്ചത്. "രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു," കുറിപ്പോടെയാണ് ഡോ.അമൃത സമൂഹമാധ്യമങ്ങളിൽ സന്തോഷം പങ്കുവെച്ചത് . കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമുള്ള അമൃതയുടെ പോസ്റ്റ്.

ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത് . 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.

Tags:    

Similar News