ദീപാവലി ദിനത്തിൽ ആശംസകളുമായി നടൻ വിജയ്.

Update: 2024-10-31 08:06 GMT

ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾക്ക് ആശംസകളുമായി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.

'ദീപാവലിയുടെ വെളിച്ചത്തിൽ ഇരുട്ട് മാറട്ടെ. നല്ലൊരു പ്രഭാതം പിറക്കട്ടെ. എല്ലാ വീടുകളിലും സ്നേഹവും സമാധാനവും സമ്പത്തും നിലനിൽക്കട്ടെ . നമുക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കാം ആസ്വദിക്കാം. എല്ലാവർക്കും ദീപാവലി ആശംസകളും നേരുന്നു.' എന്നാണ് തന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലായ X ലൂടെ വിജയ് കുറിച്ചത് .

കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ പാർട്ടി ടിവികെയുടെ ആദ്യ സംസ്ഥാനതല സമ്മേളനം തമിഴ് നാട്ടിലെ വില്ലുപുരത്ത് നടന്നത്. രണ്ടര ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത പരുപാടിയിൽ പാർട്ടിയുടെ ലക്ഷ്യങ്ങളും തത്വശാസ്ത്രങ്ങളും വിജയ് പങ്കുവെച്ചിരുന്നു. ചുവപ്പ് മഞ്ഞ നിറത്തിൽ 28 നക്ഷത്രങ്ങളും ചിന്നം വിളിക്കുന്ന രണ്ടാനകളുമാണ് ഉൾപ്പെടുന്നതാണ് ടിവികെ യുടെ പാർട്ടി കൊടി.

അതേസമയം തന്റെ സിനിമ ജീവിതം പൂർണ്ണമായും ഉപേക്ഷിച്ചു രാഷ്ട്രീയ രംഗ പ്രവേശനം നടത്തുന്ന വിജയ് നായകനാകുന്ന അവസാന ചിത്രം ദളപതി 69 ന്റെ ഷൂട്ടിംഗ് ഒരുക്കത്തിലാണ്. ഇത് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ .ചിത്രത്തിന്റെ ഷൂട്ടിംഗ് ദിപാവലിക് ശേഷം ആരംഭിക്കുമെന്നും വിജയ് നവംബർ 4 നു സെറ്റിൽ ചേരുമെന്നുമാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബോബി ഡിയോൾ, പൂജ ഹെഡ്ഗെ , മമിത ബൈജു എന്നിവർ ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കും. 

Tags:    

Similar News