ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടി

Update: 2024-11-29 12:55 GMT

ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും വാൻ തുക തട്ടി എടുത്ത കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടു കെട്ടി. പട്ടത്തും പേരൂർക്കടയിലുമായി 1.56 കോടിയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2016 ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനം നൽകി സാംസൺ ആൻഡ് സൺസ് ബിൽഡർസ് കമ്പനി ഡയറക്ടറും ധന്യയുടെ ഭർത്താവുമായ ജോൺ ജേക്കബിനും,ജോണിന്റെ സഹോദരൻ സാമുവേലിനും എതിരെ പരാതി ലഭിച്ചിതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെയുള്ള നിയമ നടപടികൾ തുടർന്ന് വരുകയായിരുന്നു. ഇതിനു ശേഷം 2011 മുതൽ നഗരത്തിലെ വിവിധ ഇടങ്ങളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നൽകാമെന്ന് പറഞ്ഞു 30 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. തട്ടിപ്പിന് ഇരയവരിൽ ചിലർ പോലീസിൽ പരാതി നൽകിയതോടെ ബംഗളൂരു , മുംബൈ എന്നിവിടങ്ങളിലും, കേരത്തിലെ ചില ഇടങ്ങളിലും ഒളിവിൽ പോയ ഇവരെ നഗർ കോവിലിൽ വെച്ചാണ് പ്രേത്യേക അന്വേഷണ സംഘം പിടികൂടിയത്.

Tags:    

Similar News