മൈലാഞ്ചി മൊഞ്ചിൽ മീര; വിവാഹ ആഘോഷങ്ങൾ തുടങ്ങി

By :  Aiswarya S
Update: 2024-06-27 10:31 GMT

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീര നന്ദൻ. നടിയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. മലയാള സിനിമയിലെ താരസുന്ദരിമാരായ നസ്രിയ, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തുകൊണ്ടുള്ള മെഹന്ദി ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

അവതാരകയായി കരിയർ തുടങ്ങിയ മീര ലാൽ ജോസ് സംവിധാനത്തിലൊരുങ്ങിയ മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോൾ ദുബായിൽ ആണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.

Tags:    

Similar News