നടി പാർവതിക്ക് ഇത് പ്രണയസാഫല്യം ; മലയാളി, തെലുങ്ക് പാരമ്പര്യങ്ങൾ സമന്വയിപ്പിച്ച് വിവാഹം

Update: 2025-02-10 07:52 GMT

നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിത് അശോകൻ ആണ് വരൻ.ചെന്നൈയിൽ വെച്ച് നടന്ന വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചെന്നൈ തിരുവാൻമിയൂരിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ആശ്രിത് ഹൈദ്രബാദ് സ്വദേശി ആയതിനാൽ വിവാഹം മലയാളി, തെലുങ്ക് പാരമ്പര്യങ്ങൾ സമന്വയിപ്പിച്ചയിരുന്നു നടന്നത്. പിന്നീട് കേരളത്തിൽ വിരുന്നുമുണ്ടാവും സിനിമാ ലോകത്തെ നിരവധി പ്രമുഖർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹ നിച്ഛയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന പ്രണയത്തിനൊപ്പം സ്നേഹത്തോടെയും വിശ്വാസത്തോടെയും പിന്തുണയുടെയും കൂടെ നില്‍ക്കാൻ തയാറാണ് എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ നിച്ഛയ ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു പാർട്ടിയിൽ വെച്ച് ആണ് ഇരുവരും ആദ്യമായി കാണുന്നത്. ശേഷം, ഏറെക്കാലത്തെ പ്രണയമാണ് വിവാഹത്തിലേക്ക് നയിച്ചത്.


മലയളിയായ പാർവതി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ പാര്‍വതി നായര്‍ നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. 

Tags:    

Similar News