നടി പ്രിയങ്ക മോഹന് ഉൽഘാടനത്തിനിടെ സ്റ്റേജ് തകർന്ന് അപകടം

പുതിയ ഷോപ്പിംഗ് മാളിൻ്റെ ഉദ്ഘാടന വേളയിൽ വ്യാഴാഴ്ച നടന്ന ദാരുണമായ സംഭവത്തിൽ നടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Update: 2024-10-04 13:36 GMT

തെന്നിന്ത്യൻ താരം പ്രിയങ്ക മോഹന് മാളിന്റെ ഉൽഘാടനത്തിനിടെ സ്റ്റേജ് തകർന്ന് അപകടം. തെലങ്കാനയിലെ മഹബൂബാബാദിൽ ആണ് സംഭവം. പുതിയ ഷോപ്പിംഗ് മാളിൻ്റെ ഉദ്ഘാടന വേളയിൽ വ്യാഴാഴ്ച നടന്ന ദാരുണമായ സംഭവത്തിൽ നടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉൽഘാടക ചടങ്ങിനിടെപെട്ടെന്ന് സ്റ്റേജ് തകരുകയും സ്റ്റേജിലുള്ളവർ വീഴുകയും ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് വേഗം തന്നെ നടിയെയും മറ്റുള്ളവരെയും അധികൃതർ രക്ഷപ്പെടുതിയതിനാൽ കൂടുതൽ പരുക്കുകളില്ല. അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. മഞ്ഞ സാരി ധരിച്ച പ്രിയങ്കയെ പോലീസ് ഉദ്യോഗസ്ഥർ വേദിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോയിൽ കാണാം.ഈ സംഭവത്തിൻ്റെ കൂടുതൽ ക്ലോസ്-അപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്, നടി സ്റ്റേജിൽ കേറി പെട്ടന്ന് തന്നെ സ്റ്റേജ് തകരുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയങ്ക അപകടനില തരണം ചെയ്തു.തന്റെ ആരോഗ്യനിലയെ കുറിച്ചു പ്രിയങ്ക ട്വിറ്ററിൽ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. തന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ,സംഭവത്തിൽ എന്തെങ്കിലും പരുക്ക് പറ്റിയവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും തനിക്ക് അയച്ച സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സന്ദേശങ്ങൾക്ക് എല്ലാവരോടും നന്ദി പറഞ്ഞാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

Tags:    

Similar News