നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം 'നിറങ്ങൾ മൂൺട്രു'മായി കാർത്തിക് നരേൻ

Update: 2024-11-21 12:12 GMT

അഥർവ്വ ,ശരത് കുമാർ, റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രമാണ് 'നിറങ്ങൾ മൂൺട്രു' . നാലു വർഷത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്ത നവംബർ 22ന് തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് . കെ കരുണമൂർത്തി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാന നിർവഹിച്ചത് ജാക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ ട്രെയിലറിനും പ്രോമോ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ത്രില്ലെർ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകന്റെ തിരിച്ചു വരവിലൂടെ വീണ്ടും ഒരു ഗംഭീര ത്രില്ലെർ പ്രതീക്ഷിക്കുകയാണ് ആരാധകർ. ടിജോ ടോമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്.

2016ൽ 'ദ്രുവങ്ങൾ പതിനാറ് ' എന്ന ചിത്രത്തിലൂടെ ആരാധകരെ നേടിയ സംവിധായകനാണ് കാർത്തിക് നരേൻ. വേണ്ട രീതിയിലുള്ള പ്രൊമോഷനുകളോ ആഘോഷങ്ങളോ ഒന്നും എല്ലാ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ച് ആ വർഷത്തെ സ്ലീപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ വ്യത്യസ്തമായ കഥ പറച്ചിലും തിരക്കഥയും ആയിരുന്നു പ്രധാനമായും ചർച്ചയായത്. ദ്രുവങ്ങൾ പതിനാറ് സംവിധാനം ചെയ്യുമ്പോൾ 20 വയസ്സായിരുന്നു കാർത്തിക് നരേൻ ഉണ്ടായിരുന്നത്.

അതിനു ശേഷം നരാഗസുരൻ എന്ന ചിത്രം കാർത്തിക് നരേൻ സംവിധാനം ചെയ്‌തെങ്കിലും ചിത്രം സാമ്പത്തിക പ്രതിസന്ധി മൂലം പുറത്തിറങ്ങിയില്ല. പിന്നീട് ധനുഷ് നായകനായ മാരൻ, അരുൺ വിജയ് നായകനായ മാഫിയ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. അതിനു ശേഷം 4 വർഷത്തിനിപ്പുറമാണ് കാർത്തിക് നരേൻ സംവിധാനത്തിൽ ഒരു ചിത്രം എത്തുന്നത്. 

Tags:    

Similar News