നിങ്ങൾക്ക് നിങ്ങളുടെ ആളുണ്ടല്ലോ എന്നാണ് കീർത്തിചക്രയുടെ കഥ കേട്ട ശേഷം മമ്മൂട്ടി പറഞ്ഞത് : മേജർ രവി

Update: 2024-12-15 10:37 GMT

ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ആയ ശേഷമാണ് മേജർ രവി മലയാള സിനിമയിലേയ്ക്ക് വരുന്നത്. മലയാളത്തിൽ വന്ന മിലിറ്ററി ചിത്രങ്ങളിൽ അധികവും മേജർ രവിയുടെ സംഭാവനകൾ തന്നെയാണ്. 2006ൽ ആണ് ആദ്യമായി സംവിധാനം ചെയ്ത കീർത്തി ചക്ര പുറത്തിറങ്ങുന്നത്,. മോഹൻലാൽ നായകനായ ചിത്രം വലിയ വിജയമായിരുന്നു. കൂടാതെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള കേരളം സംസഥാന അവാർഡും മേജർ രവിയ്ക്ക് ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ചിത്രത്തിലെ മേജർ മഹാദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. എന്നാൽ കീർത്തി ചക്രയുടെ കഥ ആദ്യമായി കേട്ടത് മമ്മൂട്ടിയായിരുന്നു എന്ന് വെളിപ്പെടുത്തി മേജർ രവി. ഒരു അഭിമുഖത്തിലൂടെയാണ് മേജർ രവി ഈ കാര്യം പങ്കുവെച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിൽ മേജർ രവി അഭിനയിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടും കുറച്ചു നാൾ ലൊക്കേഷനിൽ മേജർ രവി തുഅടർന്നിരുന്നു. ലാൽ ജോസിനെ സഹായിക്കാനായിരുന്നു അത്. എന്നാൽ ആ സമയത്ത് കീർത്തി ചക്രയുടെ കഥ മമ്മൂട്ടി കേൾക്കുകയും , നിങ്ങൾക്ക് നിങ്ങളുടെ ആളുണ്ടല്ലോ അവനെ വെച്ചല്ലേ പടം ചെയ്യുള്ളു എന്നും ചോദിച്ചതായും മേജർ രവി ഒരു അഭിമുഖത്തിൽ പറയുന്നു.

'അന്ന് പട്ടാളത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കീർത്തി ചക്രയുടെ കഥ എഴുതുന്നത്.അന്ന് ഞാനും മമ്മൂക്കയും ഒരു ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം പെട്ടന്ന് മമ്മൂക്ക എന്റെ റൂമിലേയ്ക്ക് എത്തി. ചുറ്റും നോക്കിയിട്ട് ' എന്താ ഇവിടെ കുറെ പേപ്പറും സാധനങ്ങളും എന്ന് ചോദിച്ചു'. ഒരു കഥ എഴുതുകയാണ് എന്ന് ഞാൻ പറഞ്ഞു. കഥ എന്താണെന്നു ചോദിച്ചപ്പോൾ ഞാൻ കഥയുടെ ഒരു ഒന്നു ലൈൻ മമ്മൂക്കയോട് പറഞ്ഞു. ഒന്നും മിണ്ടാതെ കേട്ടിരുന്ന ശേഷം 'നിങ്ങൾക്ക് നിങ്ങളുടെ ആളുണ്ടല്ലോ ? അവനെ വെച്ചല്ലേ പടം ചെയ്യുകയുള്ളൂ 'എന്നാണ് പറഞ്ഞത് . അതിനു നിങ്ങളും ലാലും ഒക്കെ എനിക്ക് തീയതി തരുമോ എന്ന് ഞാൻ എടുത്തടിച്ചപോലെ ചോദിച്ചു. അതിനു കാരണം അവർ വലിയ നടന്മാരല്ലേ... അവരോടു പോയി പ്രൊഫഷണലി തീയതി ചോദിക്കാൻ ഉള്ള കപ്പാസിറ്റി എനിക്കുണ്ടെന്ന് അന്ന് തോന്നിരുന്നില്ല. അതുകൊണ്ട് പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാമെന്ന് കരുതിയതാണ്. എന്നാൽ എന്റെ ചോദ്യം കേട്ട് മറുപടി പറയാതെ മമ്മൂക്ക പോയി. അതിനു ശേഷം മൂന്നു വർഷത്തിന് ശേഷമാണ് കീർത്തി ചക്ര സംഭവിക്കുന്നത്. എന്നും മേജർ രവി അഭിമുഖത്തിലൂടെ പറഞ്ഞു.

പിന്നീട് 2007ൽ മമ്മൂട്ടിയെ നായകനാക്കി ' മിഷൻ 90 ഡേയ്സ് ' എന്ന ചിത്രം മേജർ രവി സംവിധാനം ചെയ്തിരുന്നു. എന്നാൽ കീർത്തി ചക്ര പോലെ ചിത്രം ഹിറ്റ് ആയിരുന്നില്ല. എന്നാൽ ആ ചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത് ' നമ്മൾ നല്ലൊരു ചിത്രം ചെയ്തു . ആണ് ഓടിയില്ല, അതിൽ കുഴപ്പമില്ല' എന്നാണെന്നും മേജർ രവി ഓർക്കുന്നു. അതിലൂടെ താനും മമ്മൂട്ടിയുമായി ഒരു ആത്മബന്ധം ഉണ്ടായെന്നും മേജർ രവി പറയുന്നു. 

Tags:    

Similar News