തിരുച്ചിത്രമ്പലത്തിനു ശേഷം ധനുഷ് -നിത്യാമേനോൻ ഒന്നിക്കുന്ന മറ്റൊരു ചിത്രം

Update: 2024-10-14 10:51 GMT

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ്, നിത്യ മേനോൻ, പ്രകാശ് രാജ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനൊപ്പം ധനുഷ് തന്നെയാകും സംവിധാനം. പാ.പാണ്ടി, രായൺ, ഇനിയും പുറത്തിറങ്ങാത്ത നിലാവുക്ക് എൻ മേൽ എന്നടി കൊബം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷിന്റെ നാലാമത്തെ സംവിധാനമായിരിക്കും ഈ ചിത്രം. ചിത്രത്തിന്റെ നിർമ്മാതാവ്

“നമുക്ക് ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഞങ്ങൾ ധനുഷ് സാറിനെ സമീപിച്ചു, അദ്ദേഹം സമ്മതിച്ചു. ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം, അതിൽ കുറച്ച് ആക്ഷനും റൊമാൻസും ഉണ്ടാകും. തിരുച്ചിത്രമ്പലം, യാരടി നീ മോഹിനി തുടങ്ങിയ ചിത്രം പോലെ ഒരു പ്രണയ ചിത്രമായിരിക്കും ഇത്.

ചിത്രത്തിൽ തെലുങ്ക് നടൻ സന്ദീപ് കൃഷ്ണൻ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനെകുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

മിത്രൻ ആർ. ജവഹർ എഴുതി സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച 2022 ലെ ഇന്ത്യൻ തമിഴ് റൊമാൻ്റിക് കോമഡി ചിത്രമാണ് തിരുചിത്രമ്പലം. നിത്യാമേനോന് ചിത്രത്തിലെ അഭിനയത്തിന് നാടിനാൽ അവാർഡ് ലഭിച്ചിരുന്നു 

Tags:    

Similar News