അഹല്യ റസിഡൻഷ്യൽ ഫിലിം സ്‌കൂൾ ആരംഭിക്കുന്നു.

Update: 2024-12-06 07:27 GMT

ചലച്ചിത്ര രംഗത്തെ നൂതന സാങ്കേതികവിദ്യകൾ അന്തർദേശീയ നിലവാരത്തിൽ പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കി അഹല്യ റസിഡൻഷ്യൽ ഫിലിം സ്‌കൂൾ പാലക്കാട് പ്രവർത്തനമാരംഭിക്കുന്നു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയരായ അഹല്യ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് അഹല്യ സ്‌കൂൾ ഓഫ് മീഡിയ സ്റ്റഡീസ് ആൻഡ് ഫ്യുച്ചർ ടെക്‌നോളജീസ്.രാജ്യത്തെ പ്രമുഖ സ്‌കിൽ യൂണിവേഴ്‌സിറ്റിയായ മേധാവി സ്‌കിൽസ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഇന്റർനെയ്ൻമെൻറ് ടെക്‌നോളജിയിൽ നൂതനമായ 4 വർഷ ബിവിഎ പ്രോഗ്രാമുകൾ. വരുന്ന ജനുവരിയിൽ ആരംഭിക്കുന്ന ബിരുദ പ്രോഗ്രാമുകളിലേക്കും ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും ഉടൻ അഡ്‌മിഷൻ ആരംഭിക്കും.

ആദ്യ ബാച്ച് വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ അഹല്യ സ്‌കൂൾ ഓഫ് മീഡിയ സ്റ്റഡീസ് ആൻഡ് ഫ്യുച്ചർ ടെക്‌നോളജീസ് സജ്ജമായി കഴിഞ്ഞെന്ന് അഹല്യ ഗ്രൂപ്പ് സ്‌ഥാപകനും ചെയർമാനുമായ വി എസ് ഗോപാൽ, അക്കാദമിക്സ് വൈസ് പ്രസിഡന്റ് ഇ പി ബി രജിതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഹല്യ മീഡിയ പാർക്ക് എന്ന വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പാണിതെന്ന് വി എസ് ഗോപാൽ പറഞ്ഞു.

Tags:    

Similar News