ഐശ്വര്യ റായെയും എന്നെയും ഒരുപാട് പീഡിപ്പിച്ചു; സൽമാൻ ഖാനെതിരെ മുൻകാമുകി സോമി അലി

By :  Aiswarya S
Update: 2024-11-02 12:50 GMT

സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻകാമുകി സോമി അലി. നടിയും മോഡലുമായ സോമി അലി എട്ട് വർഷത്തോളം സൽമാൻ ഖാന്റെ കാമുകി ആയിരുന്നു. സൽമാൻ ഖാനിൽ നിന്നും കടുത്ത ശാരീരിക പീഡനങ്ങൾ നേരിട്ടുണ്ട് എന്നാണ് സോമി അലി പറയുന്നത്. താൻ മാത്രമല്ല ഐശ്വര്യ റായ്‌യും കടുത്ത പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

എന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും (സൽമാൻ ഖാന്റെ മുൻ കാമുകിമാരായ സംഗീത ബിജ്ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാൽ, ഐശ്വര്യ റായ്‌യെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട്.

കത്രീനയോട് എന്താണ് ചെയ്തതെന്ന് അറിയില്ല. സൽമാൻ ചെയ്തതു വച്ചുനോക്കിയാൽ ബിഷ്ണോയ് അയാളെക്കാൾ എത്രയോ നല്ലയാളാണ്. ഒരിക്കൽ സൽമാൻ എന്നെ മർദിച്ചപ്പോൾ എന്റെ വീട്ടുകാർ വെറുതെ വിടാൻ കേണപേക്ഷിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. നടി തബു വരെ എന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്. കടുത്ത പുറംവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്നു ഞാൻ. ആ സമയത്താണ് തബു വരുന്നത് എന്റെ അവസ്ഥ കണ്ട് അവൾ കരഞ്ഞു. എന്നാൽ, സൽമാൻ തന്നെ കാണാൻ വരികയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. സൽമാൻ ഖാനിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് എന്റെ അമ്മയ്ക്കും ഉറ്റ സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.

സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. 

Tags:    

Similar News