ഹോളിവുഡ് ചിത്രത്തിന്റ റീമേക്കുമായി അജിത്ത് കുമാർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോട് കൂടെയാണ് ഇത്തരം ഒരു വാദം ഉണർന്നത്

By :  Athul
Update: 2024-07-11 06:11 GMT

അജിത്ത് കുമാർ നായകനായി റീലിസിനൊരുങ്ങുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. അജിത്തിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ചിത്രം കൂടെയാണ് വിഡാ മുയര്‍ച്ചി. എന്നാൽ ഇപ്പോൾ പുറത്തു പ്രചരിക്കുന്ന വാർത്തകൾ പ്രകാരം വിഡാ മുയര്‍ച്ചി ബ്രേക്ക്ഡൗണിന്റെ റീമേക്കാണെന്നാണ് വാദം. 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രമാണ് ബ്രേക്ക്ഡൗണ്‍.



ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോട് കൂടെയാണ് ഇത്തരം ഒരു വാദം ഉണർന്നത്. പിന്നീട് ചിത്രത്തിന്റെ മറ്റു പോസ്റ്ററുകൾ കൂടെ പുറത്തു വന്നപ്പോൾ ആരാധകർ അത് ഉറപ്പിക്കുന്ന ഒരു കാര്യം കൂടെ കാണാം. അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്‍ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുക.

അതേ സമയം തുനിവാണു താരത്തിന്റേതായി ഒടുവിലായി റിലീസ് ചെയ്ത ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നെങ്കിലും നിരൂപകരുടെ ഇടയിൽ ചിത്രം കുറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം അജിത്തിന് വളരെ പ്രധാനപ്പെട്ട ഒരു ചിത്രം തന്നെയാണ്.   

Tags:    

Similar News