'അലയ് പായുതേ' ഷാരൂഖ് - കജോൾ ജോഡിയിൽ ചെയ്യാനിരുന്ന ചിത്രം'- മണിരത്നം

Update: 2025-01-27 08:20 GMT

തമിഴിൽ മാധവനും ശാലിനിയും ഒന്നിച്ച് 2000 ത്തിൽ ഇറങ്ങിയ ചിത്രമാണ് 'അലയ് പായുതേ'. പുറത്തിറങ്ങി 25 വർഷമാകുമ്പോഴും ചിത്രം ഇന്നും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടതാണ്. എന്നാൽ ആ ചിത്രം ആദ്യം ഹിന്ദിയിൽ ഷാരൂഖ്- കജോൾ സൂപ്പർ ജോഡിയിലാണ് എടുക്കാനിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ മണി രത്നം. ഷാറൂഖിന് കഥ ഇഷ്ടപ്പെട്ടുവെന്നും എന്നാൽ ചിത്രം നടന്നില്ലെന്നും പകരം ‘ദിൽ സെ’ എന്ന സിനിമ സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഥ ഷാരൂഖിന് ഇഷ്ടപ്പെട്ടുവെങ്കിലും ക്ലൈമാക്സിൽ മാറ്റം വരുത്തണമെന്ന് ഷാരുഖ് പറഞ്ഞു. പക്ഷെ മണിരത്നം ക്ലൈമാക്സിൽ മാറ്റം വരുത്താൻ തയ്യാറായില്ല. അതിനു പകരമായി ഷാരൂഖിനെ വച്ച് ചെയ്ത ചിത്രമാണ് 'ദിൽ സേ'. പിന്നീട് തമിഴിൽ മാധവനെയും ശാലിനിയേയും വെച്ച് അലൈ പായുതേ ചെയ്തു.അലൈ പായുതേയുടെ ഹിന്ദി പതിപ്പായ ‘സാതിയ’ സംവിധാനം ചെയ്തത് ഷാദ് അലിയാണ്. ഹിന്ദിയിൽ ചിത്രം ഒരുക്കിയിരിക്കുന്നത് തമിഴിൽ നിന്ന് വ്യത്യസ്തമായിട്ടാണ്. ജി 5 എ റിട്രോസ്പെക്റ്റീവിന്റെ ഓപ്പൺ ഫോറത്തിലാണ് മണിരത്നം ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.

 

'അലയ് പായുതേ'യിലെ കാർത്തിക്കും ശക്ത്തിയും പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട പ്രണയ ജോഡികളാണ്. ചെന്നൈയുടെ പശ്ചാത്തലത്തിൽ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി താനും ശക്തിയും ( ശാലിനി ) എങ്ങനെ പ്രണയത്തിലാകുന്നു എന്ന കാർത്തിക്കിന്റെ ( മാധവ് ) ഫ്ലാഷ്ബാക്കിലാണ് ചിത്രം ഇന്നും ഓർമിക്കപ്പെടുന്നത്. എ ആർ റഹ്‌മാന്റെ സംഗീതത്തിലൊരുങ്ങിയ ഓരോ പാട്ടുകളുംഎന്നും ആളുകൾ കേൾക്കാൻ കൊതിക്കുന്നവയാണ് 

Tags:    

Similar News