പരസ്യചിത്രത്തിൽ ഒന്നിച്ച് ആലിയ ഭട്ടും ദുൽഖർ സൽമാനും: പിന്നാലെ പെറ്റീഷൻ സമർപ്പിച്ച് ആരാധകർ

Update: 2024-10-05 07:50 GMT

JSW പെന്റിന്റെ പുതിയ പരസ്യത്തിൽ ദുൽഖർ സൽമാനും ആലിയ ഭട്ടും. 'തിങ്ക് ബ്യൂട്ടിഫുൾ' എന്ന പ്രചാരണം 'ഖൂബ്‌സൂറത്ത് സോച്ച്'-ന്റെ ഭാഗമായി ആണ് ദുൽഖർ സൽമാനും ആലിയ ഭട്ടും പരസ്യത്തിൽ എത്തുന്നത്. എല്ലാവർക്കും അവരവരുടെ ചിന്തകൾക്ക് ചിറക് മുളയ്ക്കാൻ സാധിക്കട്ടെ എന്ന ആശയം പങ്കുവെച്ചുകൊണ്ടാണ് JSW പെന്റ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ പരസ്യത്തിലാണ് ആരാധകരുടെ പ്രിയ താരങ്ങൾ ഒന്നിച്ചെത്തിയത്. ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ- OTT, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളം പരസ്യം പ്രദർശിപ്പിക്കുന്നു.ആലിയ ഭട്ടിൻ്റെയും ദുൽഖറിന്റെയും ഒന്നിച്ചുള്ള ഈ പരസ്യം ഇതോടെ കൂടുതൽ ശ്രെദ്ധ ആകർഷിക്കുകയാണ്. പരസ്യം താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇരുവരുടെയും ഒന്നിച്ചുള്ള സിനിമയ്ക്ക് വേണ്ടി ആവിശ്യപ്പെട്ടുകൊണ്ട് ആരാധകർ കമെന്റ് ചെയ്യുകയാണ്. '' ഞങ്ങൾക്ക് ഒരു ആലിയ -dq ചിത്രം വേണം ,ആരെങ്കിലും ഇവരെ ഒന്നിച്ചൊരു സിനിമയിൽ അഭിനയിപ്പിക്കുമോ? ഇവരുടെ കോംബോ കൊണ്ടുവരുന്ന ഒരു ചിത്രത്തിന് വേണ്ടി പെറ്റീഷൻ സമർപ്പിക്കുന്നു'' എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ രസകരമായ കമെന്റുകൾ. ഇതോടെ ഇരുവരുടെ കെമിസ്ട്രയെ പറ്റി ഒരുപാട് അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. മമ്മൂട്ടി- dq- ആലിയ കോംബോ ചിത്രവും ആരാധകരുടെ ആവിശ്യപ്പട്ടികയിലുണ്ട്. ദുൽഖർ സൽമാനെയാണ് JSW സൗത്ത് ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തത്. പരസ്യത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിൽ ദുൽഖർ തന്നെയാണ് ആലിയ ഭട്ടിന്റെ കൂടെ അഭിനയിക്കുന്നത് ഹിന്ദിയിൽ പരസ്യം ചെയുന്നത് ആലിയ ഭട്ടും ആയുഷ്മാൻ ഖുറാനെയും ആണ്. ആരാധകരെ ഏറെ ആവേശത്തിലാക്കി കൊണ്ട് പുറത്തിറങ്ങിയ ഈ പരസ്യത്തിന് വലിയതോതിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. രണ്ടു വര്ഷം മുൻപ് 'കോപിക്കോ' എന്ന ബ്രാൻഡിന്റെ പരസ്യത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. ദുൽഖറും ആലിയയും ആയിരുന്നു അതിന്റെയും ബ്രാൻഡ് അംബാസിഡർ. 

Tags:    

Similar News