ഒബാമയുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ''ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ''

പ്രിയപ്പെട്ട പത്ത് ചിത്രങ്ങളുടെ പട്ടിക സാമൂഹ്യമാധ്യമായ എക്‌സിലൂടെ പുറത്തു വിട്ടത്

Update: 2024-12-21 06:02 GMT

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ് '. ഒബാമ തന്നെയാണ് 2024 ലെ തന്റെ പ്രിയപ്പെട്ട പത്ത് ചിത്രങ്ങളുടെ പട്ടിക സാമൂഹ്യമാധ്യമായ എക്‌സിലൂടെ പുറത്തു വിട്ടത്. കാനില്‍ ഗ്രാന്‍റ് പ്രീ പുരസ്കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' സംവിധനം ചെയ്തത് പായൽ കപാഡിയ ആണ് . മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ അടക്കം നേടിയിട്ടുണ്ട്. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്‍, ദ പ്രൊമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്,ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയുടെ മറ്റ് പ്രിയചിത്രങ്ങൾ.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. മുംബൈയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പ്രഭയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച ഈ സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

Tags:    

Similar News