ആരോപണം പിൻവലിക്കണം: മോഹൻലാലിനെതിരെ ദേവസ്വം ബോർഡ്

Update: 2025-03-25 11:05 GMT

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ  നടത്തിയ വഴിപാട് വിവരങ്ങൾ ജീവനക്കാർ ചോർത്തിയെന്ന മോഹൻ ലാലിന്റെ ആരോപണത്തിനെതിരെ ദേവസ്വം ബോർഡ്. വഴിപാടുകാരുടെ കൈവശം നൽകുന്ന രസീത് ആണ് പുറത്തുവന്നത്. ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പ്രസ്‌താവന മോഹൻലാൽ പിൻവലിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. വാർത്താക്കുറിപ്പിലൂടെ അവർ ഇക്കാര്യങ്ങൾ പുറത്തുവിടുന്നത്. കഴിഞ്ഞ പതിനെട്ടാം തീയതി ശബരിമല സന്ദർശിച്ച മോഹൻ ലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാട് കഴിച്ചിരുന്നു.മുഹമ്മദ്‌ കുട്ടി, വിശാഖം എന്ന പേരിൽ നടത്തിയ വഴിപാട് രസീതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് മമ്മൂട്ടിയുടെ രോഗ വിവരം കൂടുതൽ ആരാധകരും ഉറപ്പിച്ചത്.

ചെന്നൈയിലെ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വഴിപാട് വിവരം ചോർത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന് മോഹൻലാൽ ആരോപിച്ചത്. മമ്മൂട്ടി തന്റെ സുഹൃത്ത് ആണെന്നും സഹോദരൻ ആണെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഹൻലാലിന്റെ പ്രസ്താവന ശരിയല്ലെന്നും പിൻവലിക്കണമെന്നും പറഞ്ഞു കൊണ്ട് ദേവസ്വം ബോർഡ് ഇപ്പോൾ രംഗത്തെത്തുമ്പോൾ വഴിപാട് രസീത് എങ്ങനെ ചോർന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

Tags:    

Similar News