വീണ്ടും ബോളിവുഡ് തരംഗമാകാൻ അനിരുദ്ധ്

ജവാന് ശേഷം അനിരുദ്ധും എസ്ആർകെയും ഒന്നിക്കുന്ന അടുത്ത ചിത്രം ഉടൻ  

Update: 2024-10-12 09:45 GMT

അനിരുദ്ധ് രവിചന്ദ്രൻ തമിഴ് സിനിമയിലെ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ്. ഇപ്പോൾ തമിഴിൽ മാത്രമല്ല തെലുങ്കിലും ബോളിവുഡിലും അനിരുദ്ധ് തരംഗമാണ് മുന്നേറുന്നത് . അടുത്തിടെ ആമസോൺ മ്യൂസിക്കുമായുള്ള ഒരു ചാറ്റിൽ, താൻ ഒരിക്കൽ കൂടി ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കുമെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിരിക്കുകയാണ്.

2023 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാന് ശേഷം അനിരുദ്ധും എസ്ആർകെയും തമ്മിലുള്ള വരാനിരിക്കുന്ന ചിത്രം അവരുടെ രണ്ടാമത്തെ ഒന്നിച്ചുള്ളതായിരിക്കും .ഇപ്പോൾ വരാനിരിക്കുന്ന വർക്കുകളെല്ലാം തനിക്ക് ആലോചിക്കുമ്പോൾ തലവേദന ഉണ്ടാകുന്നുണ്ട് . കൂടുതൽ സിനിമകളുണ്ട് ഇപ്പോൾ . പക്ഷേ അത് ഏതൊക്കെയാണെന്ന് പറയാൻ കഴിയില്ല. . അടുത്ത 10 മാസത്തിനുള്ളിൽ 50 ഓളം പാട്ടുകൾ നൽകാനുണ്ട് എന്നും അനിരുദ്ധ് പറയുന്നു.

അജിത് കുമാർ നായകനായ വിടമുയാർച്ചി 2025 പൊങ്കലിന് റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും അനിരുദ്ധ് അഭിമുഖത്തിൽ പറയുന്നു.

ജൂനിയർ എൻടിആർ നായകനായ ദേവരയും രജനികാന്ത് നായകനായ വേട്ടയാനുമാണ് അനിരുദ്ധിന്റെ തിയേറ്ററിൽ റിലീസായ പുതിയ ചിത്രങ്ങൾ. ഈ രണ്ടു ചിത്രങ്ങളിലെയും പാട്ടുകൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധനേടിയിരുന്നത്. സൃഷ്ടിച്ച ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും രണ്ട് ചിത്രങ്ങളും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Tags:    

Similar News