അ​വ​ത​രി​പ്പി​ച്ച​തി​ൽ​ ​ഏ​റ്റ​വും​ ​സം​തൃപ്തി​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​കഥാ​പാ​ത്രമാണത്: അന്ന ബെൻ

Anna ben

By :  Aiswarya S
Update: 2024-08-06 09:45 GMT

‘കൂഴങ്കൽ’ എന്ന ചിത്രത്തിന് ശേഷം പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുകാളി’ തീയേറ്ററുകളിലേക്ക് എത്തുകയാണ്. നേരത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

അന്ന ബെൻ, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കൊട്ടുകാളി. നേരത്തെ തെലുങ്ക് ചിത്രം കൽക്കിയിൽ കെയ്റ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനമാണ് അന്ന ബെൻ കാഴ്ചവെച്ചത്.

ഇപ്പോഴിതാ കൊട്ടുകാളിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. “എന്റെ ആദ്യ തമിഴ് സിനിമ. ക​പ്പേ​ള​ ​ക​ണ്ടാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​പി.​ ​എസ് .​വി​നോ​ദ് ​രാ​ജ് ​വി​ളി​ക്കു​ന്ന​ത്.​ ​ആ​സ​മ​യ​ത്ത് ​ക​ഥ​ ​മാ​ത്ര​മേ​ ​ആയു​ളളു.​ ​ക​ഥ​ ​കേ​ട്ട​പ്പോ​ൾ​ത​ന്നെ​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​വി​നോ​ദ് ​സാ​റി​ന്റെ​ ​ആദ്യ​ ​ചിത്രം​ ​കൂ​ഴ​ങ്ക​ല്ല് ​ക​ണ്ടി​ട്ടു​ണ്ട്.​ ​കൊ​ട്ടു​കാ​ളി​യു​ടെ​ ​ക​ഥ​ ​കേൾക്കുമ്പോ​ൾ​ ​കഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ത് ​പോ​ലെ​ ​പല​പ്പോഴും​ ​തോ​ന്നി.​

ഇ​തു​വ​രെ​ ​അ​വ​ത​രി​പ്പി​ച്ച​തി​ൽ​ ​ഏ​റ്റ​വും​ ​സം​തൃപ്തി​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​കഥാ​പാ​ത്രം.​ ഒ​രു​പാ​ട് ​ഇ​ഷ്ടം​ ​ത​ന്ന​ ​സിനിമയാ​ണ് ​കൊ​ട്ടുകാ​ളി.​ ​വേ​റി​ട്ട​ ​ഗെ​റ്റ​പ്പി​ൽ​ ​എ​ത്തു​ന്ന​ ​മീ​ന​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​റെ​ ​പ്ര​ത്യേ​ക​ത​ ​നിറഞ്ഞ​താ​ണ്.​ ​ഞാ​ൻ​ ​വിചാരിച്ചതിലും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ചെ​യ്യാ​ൻ​ ​സാധി​ച്ചു​ ​എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.” എന്നാണ് അന്ന ബെൻ പറഞ്ഞത്.

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് കൊട്ടുകാളി. നടൻ ശിവ കാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‌‌

Tags:    

Similar News