''അപ്പു ഇപ്പോൾ 'വർക്ക് എവേ'യിലാണ്, സ്പെയിനിൽ ഒരു ഫാമിൽ ജോലി ചെയ്യുന്നു'' : സുചിത്ര മോഹൻലാൽ

Update: 2024-11-11 05:55 GMT

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ലാലേട്ടനെ പോലെ തന്നെ മലയാളികൾക്ക് ഇപ്പോൾ താര പുത്രൻ പ്രണവിനെയും ഏറെ ഇഷ്ടമാണ്. സിനിമയിൽ പ്രണവ് അധികം സജീവമല്ലെങ്കിലും, അഡ്വെഞ്ചർ യാത്രകളും, മ്യൂസിക്കുമാണ് താര പുത്രന് പ്രിയപ്പെട്ടത്. പ്രണവിന്റെ അത്തരം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടക്കിടയ്ക്ക് പ്രത്യക്ഷപ്പെടുകയും അവ ചർച്ച ആവുകയും ചെയ്യാറുമുണ്ട്.

എന്നാൽ പ്രണവ് വർഷത്തിൽ രണ്ടു സിനിമകൾ എങ്കിലും ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ. സിനിമയുടെ കഥകൾ താൻ കേൾകാറുണ്ടെകിലും അവസാനം തീരുമാനിക്കുന്നത് അപ്പു തന്നെയാണെന്ന് സുചിത്ര മോഹൻലാൽ പറയുന്നു. അപ്പു ഇപ്പോൾ സ്പെയിനിലാണ്. അവിടെ ഒരു ഫാമിൽ ജോലി ചെയ്യുകയാണ്. 'വർക്ക് എവേ' എന്നാണ് അപ്പു അതിനു പറയുന്നത്. പൈസ ഒന്നും കിട്ടില്ല, പക്ഷെ താമസവും ഭക്ഷണവും അവിടെ ഉണ്ട്.അവിടെ പോയി ജോലി ചെയ്യുന്നതും ഒരു അനുഭവമാണ്. ചിലപ്പോൾ കുതിരകളെയോ ആട്ടിന്കുട്ടികളെയോ പരിപാലിക്കുന്ന ജോലി ആയിരിക്കും എന്ന് സുചിത്ര മോഹൻലാൽ പറയുന്നു .

കൂടാതെ തന്റെ മകനെ അവന്റെ അച്ഛനെ വെച്ച് താരതമ്യപ്പെടുത്തുന്നതിനോട് സുചിത്ര മോഹൻലാൽ മറുപടി പറയുന്നു. ''പ്രണവ് തുടങ്ങിയിട്ടല്ലേ ഉള്ളു, എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്തു വരില്ല എന്നെലാം ആളുകൾ പറയുന്നു. അപ്പുവിന് മോഹൻലാൽ അകാൻ പറ്റില്ലാലോ.''

അതേസമയം സിനിമകൾ ചെയ്യാൻ പ്രണവിനെ നിർബന്ധിച്ചിട്ട് കാര്യമില്ലെന്നും സുചിത്ര മോഹൻലാൽ പറയുന്നു. പ്രണവിന് തന്റേതായ തീരുമാനം ഉണ്ട്. എന്നാൽ വാശിയില്ല. അതുകൊണ്ട് തന്നെ താൻ പറഞ്ഞാലും പ്രണവിന്റെ തീരുമാനം പോലെയേ ചെയ്യുകയുള്ളൂ. സിനിമയും അതേപോലെ തന്നെയാണ്. എപ്പോൾ പ്രണവ് ഒരു നോവൽ എഴുതുന്നുണ്ടെന്നും ,അതിന്റെ പണിപ്പുരയിലാണെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു.

Tags:    

Similar News