എ ആർ റഹ്മാൻ പിന്മാറി ; സൂര്യ 45ൽ സംഗീതമൊരുക്കാൻ 'കച്ചി സേറ' ഫെയിം സായി അഭയ്

Update: 2024-12-09 06:24 GMT

 ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന സൂര്യ 45 എന്ന് താത്കാലികമായി പേരുനൽകിയ ചിത്രത്തിൽ സംഗീതമൊരുക്കാൻ ഇനി സായി അഭയ് അഗാർ. നേരത്തെ ചിത്രത്തിലെ സംഗീത സംവിധാനം ചെയുന്നത് എ ആർ റഹ്മാൻ എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ റഹ്മാൻ പിന്മാറുകയും പുതുമുഖമായ സായി അഭയ് ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു. ഇതോടെ സായിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് സൂര്യ 45. എ ആർ റഹ്മാൻ ചിത്രത്തിൽ നിന്നും പിന്മാറിയതിന് കാരണം വ്യക്തമല്ല.

അടുത്ത കാലത്തു തരംഗമായ തമിഴ് ഗാനങ്ങളായ 'കച്ചി സേറ' , 'ആസൈ കൂടെ' എന്നിവ അഭയ് സംഗീതം നൽകി പാടി ഗാനങ്ങൾ ആയിരുന്നു. കച്ചി സേറ യൂട്യൂബിൽ 135 മില്യണിലധികം വ്യൂസ് നേടിയിരുന്നു. രണ്ടാമതായി എത്തിയ ആസൈ കൂടെ 150 മില്യണിലധികം വ്യൂസ് നേടിയിരുന്നു.

ഡ്രീം വാരിയർ പിക്ചർസ് ആണ് സൂര്യ 45 നിർമ്മിക്കുന്നത്. ജി കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് . തൃഷ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. മലയാളി നടിയായ സ്വാസിക ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പൊള്ളാച്ചിയിൽ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സൂര്യ 45ന്റെ ഫസ്റ്റ് ലോക്ക് പോസ്റ്ററിൽ നിന്നും സൂര്യയുടെ ഒരു ആക്ഷൻ ചിത്രമാണ് എന്നാണ് അഭ്യൂഹങ്ങൾ. ചിത്രം 2025 ആദ്യ പകുതിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബക്കിയാരാജ് കണ്ണൻ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ബെൻസ് എന്ന ചിത്രമാണ് സായി അഭയ് സിനിമ സംഗീത സംവിധാനത്തിലേക്ക് കൊണ്ട് വരുന്ന ആദ്യ ചിത്രം. ചിത്രം എപ്പോൾ അതിന്റെ നിർമ്മാണ ഘട്ടത്തിലാണ്. രാഘവ ലോറൻസ് ആണ് ചിത്രത്തിലെ നായകൻ. എൽ സി യു ഉൾപ്പെട്ട ചിത്രമാണ് എന്നാണ് ലോകേഷ് കനകരാജ് ചിത്രത്തിനെ പറ്റി പറഞ്ഞത്. അങ്ങനെയെങ്കിൽ എൽ സി യുവിലെ മൂന്നാമത്തെ സംഗീത സംവിധായകൻ ആയിരിക്കും സായി അഭയ്.

Tags:    

Similar News