ആരാൺമനൈ 5 ; പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് പറഞ്ഞു ഖുശ്‌ബു

Update: 2024-10-28 08:07 GMT

ഈ വർഷം തമിഴ്‌നാട്ടിൽ വലിയ വിജയമായ അരന്മനൈ 4-ൻ്റെ വിജയത്തിന് ശേഷം ചിത്രത്തിന്റെ അഞ്ചാമത്തെ ഭാഗം ഉടൻ വരുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ സുന്ദർ സി യുടെ ഭാര്യയും നടിയുമായ ഖുശ്ബു ഇതിനെപ്പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ എപ്പോൾ സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ വർഷം മെയിലായിരുന്നു സുന്ദർ സി ,തമ്മന്ന ഭാട്ടിയ, രാശി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഹൊറർ കോമഡി ചിത്രം ആരാൺമനൈ 4 ഇറങ്ങിയത്. ചിത്രം തമിഴ് നാട്ടിൽ വൻ വിജയമാവുകയും 100 കോടിക്കടുത്ത കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ചിത്രത്തിന്റെ അടുത്ത ഭാഗമായ ആരാൺമനൈ 5 ഇറങ്ങുമെന്ന തരത്തിലുള്ള പ്രചാരങ്ങളും പോസ്റ്ററും പുറത്തിറങ്ങിയത്. എന്നാൽ ഇത് വ്യാജമാണെന്നും ചിത്രത്തിന്റെ 5 ഭാഗത്തിനെ കുറിച്ചുള്ള ഒരു തീരുമാനങ്ങളും എടുത്തിട്ടില്ലായെന്നും ഖുശ്‌ബു സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇത്തരം വ്യാജന്മാരുടെ ഒപ്പം ചിത്രത്തിന്റെപേരിൽ നടത്തുന്ന ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക. ചിത്രത്തിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ പോസ്റ്റർ പങ്കു വെച്ച് 'വ്യാജം' എന്ന കുറിച്ചായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

സുന്ദർ സിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമായിരുന്നു ആരാൺമനൈ. സുന്ദർ സി ,ഹൻസിക, ആൻഡ്രിയ , റായ് ലക്ഷ്മി , വിനയ് റായ്, സന്താനം, കോവൈ സരള എന്നി വലിയ താരനിര അണിനിരന്ന ചിത്രം തമിഴ്‌നാട്ടിൽ വലിയ വിജയമായിരുന്നു. നിരവധി അവാർഡുകളും ചിത്രം നേടിയിരുന്നു. അതിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം 2016ലും മൂന്നാം ഭാഗം 2021ലും പുറത്തിറങ്ങിയിരുന്നു.

Tags:    

Similar News