അരുൺ വിജയ് നായകനായ ബാല ചിത്രം 'വനംഗൻ' ജനുവരി 10 ന് പ്രദർശനത്തിനെത്തുന്നു

Update: 2024-12-08 11:08 GMT

തമിഴ് നടൻ അരുൺ വിജയ് നായകനായി ബാല സംവിധാനം ചെയ്യുന്ന 'വനംഗൻ' ഉടൻ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. നവംബറിൽ അരുൺ വിജയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ റിലീസിനെ പറ്റിയുള്ള അപ്ഡേറ്റ് നൽകിയിരുന്നു. 2025 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ നേരത്തെ വെളിപ്പെടുത്തിയത്. എന്നാൽ ചിത്രം 2025 ജനുവരി 10 ന് പ്രദർശനത്തിനെത്തുമെന്ന് പിന്നീട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.റോഷിനി പ്രകാശ്, സമുദ്രക്കനി, സംവിധായകൻ മിഷ്‌കിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2022ൽ സൂര്യയെ നായകനാക്കി ആയിരുന്നു ബാല ചിത്രത്തിന്റെ ചർച്ചകൾ നടത്തിയിരുന്നത്. ചിത്രം സൂര്യയുടെ നിർമ്മാണ കമ്പനിയായ 2 ഡി എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കും എന്നായിരുന്നു ആദ്യം ലഭിച്ച വാർത്ത. എന്നാൽ ചിത്രത്തിന്റെ കഥയിൽ വന്ന മാറ്റത്തിൽ സൂര്യയും 2 ഡി എന്റർടൈൻമെൻസും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആർ ബി ഗുരുദേവ് ഛായാഗ്രഹണവും സ്റ്റണ്ട് സിൽവ ആക്ഷൻ സീക്വൻസുകളുടെ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസും ബാലയുടെ ബി സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്.

Tags:    

Similar News