ആസിഫ് അലി ചിത്രം 'അഭ്യന്തര കുറ്റവാളി’ ജില്ലാ കോടതി സ്റ്റേയിൽ.

Update: 2025-01-05 05:29 GMT

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'ആഭ്യന്തര കുറ്റവാളി' സാമ്പത്തിക തട്ടിപ്പിന്റെ പരാതിയിൽ കോടതി സ്റ്റേ നൽകി. ഹരിപ്പാട് സ്വദേശിയും മുംബൈ ബാംഗ്ലൂർ ബിസ്സിനെസ്സ് ചെയ്യുന്ന വിവേക് വിശ്വനാദിന്റെ പരാതിയിൽ ആണ് സ്റ്റേ.

ഈ സിനിമയിലെ പ്രശസ്തരായ സിനിമ പ്രവർത്തകരും സാങ്കേതിക വിദഗ്ധരുമാണ് ഈ സിനിമ സാമ്പത്തിക തട്ടിപ്പിന്‍റെയും ഗൂഢാലോചനയ്ക്കു പിന്നിൽ.

V.S അഭിലാഷിനെതിരെ (മലയാള ചിത്രം ‘ഓളം’ സംവിധായകൻ) സംജിത്ത് മുഹമ്മദ് ‘ലൂസിഫർ’ (മോഹൻലാൽ - പൃഥ്വിരാജ് ചിത്രങ്ങളുടെ എഡിറ്റർ), തൗഫീഖ് ആർ (ബൂമറാങ് മൂവി കോ പ്രൊഡ്യൂസർ)) എന്നിവർക്കെതിരെ ആണ് ക്രിമിനൽ കേസ്.

തൗഫീഖ് ആണ് ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇയാൾ വിവിധ ബിസിനസുകാരിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. കേസ് ഉയർന്നപ്പോൾ, തൗഫീഖ് ആർ, വി എസ് അഭിലാഷ്, സംജിത്ത് മുഹമ്മദ്, ആസിഫ് അലി മാനേജർ (നവീൻ), സേതുനാഥ് ('അഭ്യന്തര കുറ്റവാളി ഫിലിം ഡയറക്ടർ) ജിത്ത് പരപ്പനക്കോട് (പ്രൊഡക്ഷൻ കൺട്രോളർ), നൈസം സലാം പ്രൊഡക്ഷൻസ് അഡ്വക്കേറ്റ് എന്നിവർ ചേർന്ന് കേരള ഫിലിം ചേംബറിൽ ഗൂഢാലോചന നടത്തി. , വി.എസ്.അഭിലാഷ്, സംജിത്ത് മുഹമ്മദ് എന്നിവർ ചേർന്ന് ആസിഫ് അലി ഫിലിം എഗ്രിമെൻ്റും മറ്റ് പ്രധാന കരാറുകളും,ചെക്കുകളും Holiday Inn Hotel സമീപം വിവേക് ​​വിശ്വത്തിന്‍റെ കാറിൽ നിന്നും ഭീഷണിപ്പെടുത്തി മോഷ്ടിച്ചു. എഗ്രിമെൻ്റും ചെക്കുകളും തിരികെ നൽകാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു.

ആസിഫ് അലി കരാറും,ചലച്ചിത്ര നിക്ഷേപ കരാറും തൗഫീഖ് ഒപ്പുവെക്കുകയും വിവേക് ​​വിശ്വത്തിന് തന്‍റെ 1.55 കോടിയുടെ ഗ്യാരണ്ടിയായി നൽകുകയും ചെയ്തിട്ടുള്ളതാണ്. ഇതേ ഒറിജിനൽ കരാർ ആസിഫ് അലിയുടെ മാനേജർ നവീനും നൈസാം സലാം പ്രൊഡക്ഷൻസും തൗഫീക്കിൽ നിന്ന് തിരികെ ആവശ്യപ്പെട്ടു. അത് പ്രകാരം പിന്നീട് V.S അഭിലാഷും, സംജിത് മുഹമ്മദും ചേർന്ന് ഈ കരാർ മോഷ്ടിച്ച് തൗഫീക്ക് ആർക്ക് കൈമാറുകയും അത് നവീൻ (ആസിഫ് അലി) മാനേജർ, നൈസം സലാം പ്രൊഡക്ഷൻസ് എന്നിവരെ ഏൽപ്പിച്ചു. മോഷണത്തിനുള്ള പ്രതിഫലമായി തൗഫീഖ് ആർ, വി.എസ്.അഭിലാഷിന് 5 ലക്ഷം രൂപയും സംജിത്ത് മുഹമ്മദിന് 3 ലക്ഷം രൂപയും നൽകി.

‘അഭ്യന്തര കുറ്റവാളി’ നിർമ്മിക്കാനുള്ള അവരുടെ ഹിഡൻ അജണ്ടയോടുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണ്.

Tags:    

Similar News