അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ ആ ചിത്രം നിരസിച്ചു : വിൻസി അലോഷ്യസ്

Update: 2025-01-05 07:47 GMT

ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിൽ തനിക്ക് വന്ന വേഷം നിരസിച്ചതിനെ കുറിച്ച് പറയുകയാണ് നടി വിൻസി അലോഷ്യസ്. നസ്രാണി യുവശക്തി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിൻസി ഈ കാര്യം പങ്കുവെച്ചത്. തൻ്റെ തീരുമാനത്തിന് കാരണം "അഹങ്കാരത്തിൻ്റെ കൊടുമുടി" എന്നാണ് വിൻസി വിശേഷിപ്പിച്ചത്.

"ഞാനിത് ഒരു കുറ്റസമ്മതം എന്ന നിലയിലാണ് പറയുന്നത്. അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ എനിക്ക് ഒരു സിനിമ വാഗ്ദാനം ചെയ്തു. എന്നാൽ ഈ സിനിമ എനിക്കുള്ളതല്ലെന്ന് തോന്നിയതിനാൽ ഞാൻ അത് നിരസിച്ചു," - വിൻസി പറഞ്ഞു

ലോകമെമ്പാടും ശ്രെധ നേടിയ പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവർ രണ്ടുപേരും മാത്രമല്ല, മറ്റൊരു മലയാള നടിയെയും ചിത്രത്തിലെ ഒരു വേഷത്തിനായി സമീപിച്ചിരുന്നു. ആ കഥാപാത്രം തനിക്കാണ് വന്നതെന്നും തൻ്റെ കരിയർ പാതയെ വലിയ രീതിയിൽ മാറ്റിമറിച്ചേക്കാവുന്ന ഈ സിനിമ നിരസിച്ചെന്ന് വ്യക്തമാക്കി വിൻസി അലോഷ്യസ് രംഗത്തെത്തി.

2022-ൽ പുറത്തിറങ്ങിയ രേഖയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിൻസി അലോഷ്യസിനു ലഭിച്ചിരുന്നു.

Tags:    

Similar News