'ഒരുപാട് വയലൻസ് ഉള്ള ചിത്രമായിരുന്നു തീവ്രം,പക്ഷെ സിനിമയിൽ അത്തരം സീനുകൾ ഒഴിവാക്കുകയായിരുന്നു': അനുമോഹൻ

Update: 2024-10-18 08:14 GMT

രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന ചിത്രമായി 2012ൽ റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രമായിരുന്നു തീവ്രം. ക്രൈം ത്രില്ലെർ ജേർണറിൽ ഒരുക്കിയ ചിത്രം ,ദുൽഖറിന്റെ സിനിമാജീവിതത്തിലെ മൂന്നാമത്തെ ചിത്രമായിരുന്നു. ദുൽഖറിനെ കൂടെയത്തെ ശ്രീനിവാസൻ, വിനയ് ഫോർട്ട് , ശിഖ നായർ, ഉണ്ണിമുകുന്ദൻ,വിഷ്ണു രാഘവ്, ആണ് മോഹൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രണ്ടു കാലഘട്ടത്തിലായാണ് ചിത്രം കാണിക്കുന്നത്.

അനു മോഹനായിരുന്നു ചിത്രത്തിലെ വില്ലൻ കഥാപാത്രമായി എത്തിയത്. ചിത്രത്തിനെ പറ്റി അനുമോഹൻ ഒരു അഭിമുഖത്തിൽ നൽകിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്. കണ്ടാൽ വില്ലനാണെന്നു തോന്നാത്ത ഒരു പുതുമുഖത്തെയാണ് സംവിധയകാൻ രൂപേഷിന്റെ ആവിശ്യം. അങ്ങനെയാണ് തന്നോട് രാഘവൻ എന്ന കഥാപാത്രം ചെയ്യാൻ പറയുന്നത്. എന്നാൽ അന്ന് താൻ വളരെ മെലിഞ്ഞു ഹിപ്പി സ്റ്റൈലിൽ ആയിരുന്നു നടന്നത്. എന്നാൽ സംവിധായകൻ രാഘവാനായി തന്നെ കാസറ്റ് ചെയ്തു എന്ന് അനുമോഹൻ പറയുന്നു .കഥാപാത്രത്തിനായി വണ്ണം വെയ്ക്കുകയും ഓട്ടോ ഓടിക്കാൻ പഠിക്കുകയും ചെയ്തു. ഒരുപാട് വയലൻസ് ഉള്ള ചിത്രമായിരുന്നു തീവ്രം. എപ്പോൾ നെറ്ഫ്ലിക്സിൽ കാണുംപോലെയുള്ള വയലന്റായ ചിത്രമായിരുന്നു. എന്നാൽ ഒരുപാട് സീനുകൾ കട്ടായി പോയിരുന്നു. കാണുമ്പോൾ തന്നെ പേടിപ്പെടുത്തുന്ന സീനുകളായിരുന്നുസിനിമയിൽ ഉണ്ടായിരുന്നത്. ക്രൂരമായി ആണ് സിനിമയിൽ കൊലപാതകം ചെയുന്നത്. പക്ഷെ സിനിമയിൽ അത്തരം സീനുകൾ ഒഴിവാക്കുകയായിരുന്നു എന്നും അനുമോഹൻ പറയുന്നു.

പ്രേമിച്ചു വിവാഹം കഴിച്ച ഹർഷ വർദ്ധനും ( ദുൽഖർ സൽമാൻ ) മായയും ( ശിഖ നായർ ). മായയെ ക്യാബ് ഡ്രൈവറായ രാഘവൻ ( അനു mohan) കൊല്ലുന്നതും , അതിനു പ്രതികാരമായി വീട്ടാനായി ഹർഷ വർദ്ധൻ അയാളെ തട്ടിക്കൊണ്ടു വരുകയും , പിന്നീട് തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ വളരെ ക്രൂരമായി കൊല്ലുന്നതുമാണ് തീവ്രത്തിന്റെ കഥ.

രണ്ടു പ്ലോട്ടുകളായി ആണ് ചിത്രം കഥ പറയുന്നത്. കാലഘട്ടം തിരിച്ചറിയാനായി പ്രസന്റ് കാലഘട്ടത്തിൽ നീല നിറവും ആയിരുന്നു തീവ്രത്തിൽ.

Tags:    

Similar News