ബേസിൽ ശാപം : ലിസ്റ്റിലേക്ക് ഇനി മമ്മൂക്കയും രമ്യ നമ്പീശനും
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ബേസിലിന്റെ ഷേക്ക് ഹാൻഡ് ശാപത്തിന്റെ ലിസ്റ്റിലേക്ക് ഇപ്പോൾ പുതിയ രണ്ടുപേരുകൂടെ കടന്നു വന്നിരിക്കുകയാണ്. ഷേക്ക് ഹാൻഡിനായി കൈ നീട്ടി പുതിയതായി എയറിൽ ആയിരിക്കുന്നത് മമ്മൂട്ടിയും രമ്യ നമ്പീശനുമാണ്. ഇതോടു കൂടി മലയാള താരങ്ങളെ വേട്ടയാടുന്ന ഈ ഷേക്ക് ഹാൻഡ് ശാപം വീണ്ടും ചർച്ചയാകുകയാണ്.
സംഭവത്തിന് ആദ്യം ഇരയാകുന്നത് നടൻ ടോവിനോ തോമസ് ആയിരുന്നു. ഔത്തിയ ചിത്രത്തിന്റെ പൂജ നടക്കുമ്പോൾ ആരതി ഒഴിഞ്ഞു പൂജാരി നൽകുമ്പോൾ ടോവിനോ കൈ നേടിയെങ്കിലും പൂജാരി അത് കാണാതെ മാറി പോകുകയയിരുന്നു. ടോവിനോയുടെ അടുത്തുണ്ടായിരുന്ന ബേസിൽ ജോസഫ് ചിരി അടക്കാൻ കഷ്ടപ്പെടുന്ന വീഡിയോ വൈറലായിരുന്നു. അതിനു ശേഷമാണ് സൂപ്പർ ലീഗ് കേരളം ഫുട്ബോൾ സമ്മാനദാന ചടങ്ങിനിടെ ബേസിലിനും സംഭവം നടക്കുന്നത്. ടീമിലെ ഒരു മത്സരാർത്ഥിയ്ക്ക് ബേസിൽ കൈ നീട്ടിയെങ്കിൽ അത് കാണാതെ നടൻ പൃഥ്വിരാജിന് മത്സരാത്ഥി ഷേക്ക് ഹാൻഡ് നൽകി മടങ്ങുകയായിരുന്നു. സംഭവത്തിൽ നിരാശനായി നിൽക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പിന്നീട് വൈറലാകുന്നത്. ബേസിലിന്റെ വിഡിയോയ്ക്ക് ടോവിനോയും നസ്രിയയും സഞ്ജു സാംസണും ഉൾപ്പെടെ നിരവധി പേര് കമന്റ് ചെയ്തിരുന്നു. ഏതൊക്കെ കൂടെ ഷേക്ക് ഹാൻഡ് നൽകി ചമ്മി പോകുന്നവർക്ക് ''ബേസിൽ സംഭവം എന്ന് പേരും വന്നു''.
ശേഷം നടി ഗ്രേസ് ആന്റണി പുതിയ പടത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൂരജ് വെഞ്ഞാറമൂടിന് കൈ നൽകാതെ മടങ്ങുന്നതും ലിസ്റ്റിലേക്ക് എത്തിയ അടുത്ത ഇരയായിരുന്നു.
ഇപ്പോൾ മമ്മൂട്ടിയും രമ്യ നമ്പീശനും ഈ ലിസ്റ്റിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഒരു കുട്ടിയ്ക്ക് കൈ കൊടുക്കാൻ നീട്ടുന്ന മമ്മൂക്കയും, അത് ശ്രെദ്ധിക്കാതെ മറ്റൊരാൾക്ക് കൈ കൊടുക്കുന്ന വീഡിയോ ആണ് ശ്രെദ്ധ നേടുന്നത്.
മത്സരാത്ഥിയ്ക്ക് മെഡൽ നൽകുന്ന ഭാവനയുടെയും രമ്യ നമ്പീശനും അന്ന് ലിസ്റ്റ് വന്ന അടുത്ത ആൾ. ഭാവനയോടു സംസാരിച്ചു കൈ കൊടുത്ത ശേഷം മുന്നോട് പോയ മത്സരാർത്ഥിയ്ക്ക് രമ്യ കൈ കൊടുക്കാൻ ഞെട്ടിയെങ്കിലും അത് മൈൻഡ് ആക്കാതെ അയാൾ മുന്നോട്ടു പോകുകയായിരിന്നു. ഈ രണ്ടു വീഡിയോയും പ്രചരിച്ചതോടെ ബേസിൽ ശാപം വീണ്ടും മലയാള സിനിമയെ പിടിമുറിയിരിക്കുകയാണ് എന്നാണ് ട്രോളുകൾ വരുന്നത്.