ബസൂക്കയും ബറോസും നേർക്കുനേർ: ഓണത്തിനൊരുങ്ങുന്നത് വമ്പൻ ക്ലാഷ്

ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണവും റിലീസിന് ഒരുങ്ങുന്നുണ്ട്;

By :  Athul
Update: 2024-07-13 09:43 GMT

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത നിറഞ്ഞൊരു വർഷം ആണ്. ഒരു പാട് വിജയ ചിത്രങ്ങൾ സമ്മാനിച്ച ഒരു വർഷം ആണ്. എന്നാൽ അതേ സമയം മലയാള സിനിമയുടെ ഈ വർഷത്തെ ആദ്യ പകുതി ഗംഭീരാമായിരുന്നു. ഇനി കാണണ്ടത് രണ്ടാം പകുതിയുടെ കാര്യമാണ്. അതിനൊപ്പം സിനിമ പ്രേമികളെ ഏറെ ആകാംക്ഷയിൽ ആക്കുന്ന കാര്യം മമ്മൂട്ടി നായകനാകുന്ന ബസൂക്ക സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്നാൽ അതെ ദിവസം തന്നെയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യുന്നത്. ബസൂക്കയുടെ റീലീസ് ഔദ്യോ​ഗികമായി വന്നാൽ ഒരു വലിയ ക്ലാഷ് തന്നെ ഓണത്തിന് പ്രതീക്ഷിക്കാം. 


എന്നാൽ അതേസമയം, ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണവും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതും സെപ്റ്റംബർ 12ന് ആണെന്നാണ് അനൗദ്യോ​ഗിക വിവരം. ഒപ്പം വിജയ് ചിത്രം ദ ​ഗോട്ട്, ദുൽഖർ ചിത്രം ലക്കി ഭാസ്കര്‍ എന്നീ ചിത്രങ്ങൾ സെപ്റ്റംബറിലാണ് റിലീസിന് ഒരുങ്ങുന്നത്. എല്ലാം ഒത്തുവന്നാൽ സിനിമ പ്രേമികൾക്ക് ആഘോഷമാക്കാനുള്ള മാസമായി സെപ്റ്റംബർ മാറും.

ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലർ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ​ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ സംവിധാനത്തിൽ വരുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനും ​ഗൗതം വാസുദേവ് മേനോൻ ആണ്. 

Tags:    

Similar News