'ബെർത്ത് സർട്ടിഫിക്കറ്റ്? നമുക്കതില്ല'; സോഷ്യൽ മീഡിയ കത്തിച്ച് വീണ്ടും മമ്മൂക്ക.

ബാഗി ജീൻസും വെള്ള ടീ ഷർട്ടും തോളിൽ ഒരു ഓവർകോട്ടും പിടിച്ച് മ്മൂക്കയുടെ സ്റ്റൈൽ പോസ്;

Update: 2024-10-13 06:15 GMT

ഇടക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ കത്തിക്കുന്നത് മലയാളികളുടെ മെഗാസ്റ്റാറിന് ഒരു ഹരമാണ്. മമ്മൂട്ടിയുടെ ഈ ലൂക്കിനും സ്റ്റൈലിനും നിരവധി ആരധകരാണുള്ളത്. സെലിബ്രറ്റിസ് ഉൾപ്പെടെ ഈ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെയ്ക്കുന്നത് പതിവ് കാഴ്ചയാണ്. മമ്മൂട്ടിയുടെ ഓഫ് സ്ക്രീൻ ലൂക്കും വൈറൽ ട്രെൻഡ് ആകുന്നവയാണ്. മമ്മൂട്ടിയുടെ ലുക്ക് മാത്രമല്ല, ഡ്രെസ്സിങ് സ്റ്റൈലും ആരാധകർക്കിടയിൽ തങ്കമാകുന്ന ഒന്നാണ്. പിന്നീട് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ സ്റ്റൈൽ ട്രെൻഡ് അനുകരിക്കുന്നത് പതിവാണ്.


ഇപ്പോൾ തന്റെ ഏറ്റവും പുതിയ ലൂക്കിൽ മെഗാസ്റ്റാർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബാഗി ജീൻസും വെള്ള ടീ ഷർട്ടും തോളിൽ ഒരു ഓവർകോട്ടും പിടിച്ച്, ഒരു കൈ ജീൻസിന്റെ പോക്കറ്റിൽ ഇട്ടു സ്റ്റൈൽ പോസിൽ ആണ് മമ്മൂക്ക എത്തിയിരിക്കുന്നത്. 'ALLG' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഷാനി ഷാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

'നിങ്ങൾ വയസ്സിനെ പറഞ്ഞു മനസിലാക്ക് , ഞാൻ ആധാറുമായി വരാം', 'വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചിട് പോയാൽ മതി' ,'വരണം , കത്തിക്കണം, പോകണം', തുടങ്ങിയ രസകരമായ കമ്മെന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ഈ സ്റ്റൈൽ ലുക്കിൽ അമൽ നീരദുമായി ചേർന്ന് ഒരു ഗ്യാങ്സ്റ്റർ ചിത്രം ചെയ്യാൻ ആവിശ്യപ്പെടുന്നവരും കൂട്ടത്തിൽ ഉണ്ട്.

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ 7മത്തെ നിർമ്മാണ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ മമ്മൂട്ടി. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മമ്മൂട്ടി വില്ലിൻ വേഷത്തിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ. ചിത്രത്തിലെ നാഗർകോവിൽ ഷെഡ്യൂൾ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.

Tags:    

Similar News