കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃതിക് റോഷൻ.

Update: 2024-11-02 10:40 GMT

ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃതിക് റോഷൻ തന്റെ കാമുകി സബാ ആസാദിന് 39ാം ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ എപ്പോൾ വൈറലാവുകയാണ്. സൈക്കിൾ ചവിട്ടുന്നതും ഐസ്ക്രീം ആസ്വദിക്കുന്നതും ഉൾപ്പെടെയുള്ള തങ്ങളുടെ യാത്രകളിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ള ചിത്രങ്ങളാണ് ഹൃതിക് പങ്കുവെച്ചിരിക്കുന്നത്. ' പിറന്നാൾ ആശംസകൾ സാ , നിങ്ങൾക്ക് നന്ദിയുണ്ട്' എന്നാണ് ചിത്രങ്ങൾക്കു താഴെ ഹൃതിക് കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളുടെയും ചിത്രങ്ങളാണ് ഇതെല്ലാം.കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃതിക് റോഷൻ.

കഴിഞ്ഞ ദിവസം ഇരുവരും ഹൃതികിന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചിരുന്നു. 2022ൽ കരൺ ജോഹറിന്റെ പിറന്നാൽ ആഘോഷത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. അതിലായിരുന്നു തങ്ങൾ പ്രണയത്തിലാണ് എന്നുള്ള കാര്യം ഇരുവരും പരസ്യമാക്കിയത്. ആദ്യ ഭാര്യയായ സുസന്നെ ഖാനുമായുള്ള വിവാഹ ബന്ധം 2014ൽ ആണ് വേർപിരിഞ്ഞത്. അതിനു ശേഷം തങ്ങളുടെ രണ്ടു ആൺ മക്കളെയും സൗഹൃദപരമായി തന്നെ ഒരുമിച്ചാണ് ഇരുവരും വളർത്തുന്നത.സബയുമായുള്ള പ്രണയത്തിന്റെ മൂന്നാം വാർഷികം കഴിഞ്ഞ മാസം ആഘോഷിച്ചുകൊണ്ട് ഹൃതിക് പങ്കുവെച്ച ചിത്രത്തിന് സൂസന്ന കമെന്റ് ചെയ്തിരുന്നു. പുതിയ ചിത്രമായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ് ചിത്രമായ വാർ 2 ന്റെ ചിത്രീകരണത്തിനായി ഇറ്റലിയിലാണ് ഹൃതിക് റോഷൻ എപ്പോൾ. കൂടുതൽ ചിരിയും ഹൃദയസ്പർശിയായ നിമിഷങ്ങളുമായി 'ഹു ഈസ് യുവർ ഗൈനക് 'എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിന്റെ ചിത്രീകരണത്തിൽ ആണ് പാട്ടുകാരി കൂടിയായ സബാ ആസാദ് ഇപ്പോൾ.

Tags:    

Similar News