ഒരിക്കലും മറക്കാൻ കഴിയില്ല ; പ്രിയ ഗുരുവിന്റെ വീട്ടിൽ മമ്മൂട്ടി എത്തി.

Update: 2025-01-03 13:47 GMT

''ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. ''

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മമ്മൂട്ടി കുറിച്ച വരികളാണിവ. മറ്റൊരു നടനും അവകാശപ്പെടാനാകത്ത ഒരു ബന്ധം തന്നെയായിരുന്നു യഥാർത്ഥത്തിൽ എം ടിയും മമ്മൂട്ടിയ്ക്കും തമ്മിൽ ഉണ്ടായിരുന്നത്.

ഒരിക്കൽ എം ടി ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട്, താൻ എഴുതുമ്പോൾ അത് മമ്മൂട്ടി പറയുന്നതായി മനസ്സിൽ തോന്നാറുണ്ടായിരുന്നു എന്ന്.1980-ൽ 'വിൽകാനുണ്ട് സ്വപ്നങ്ങൾ'  എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും എംടിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ആദ്യ സംസ്ഥന സർക്കാർ പുരസ്‌കാരം ലഭിക്കുന്നത്. ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിലൂടെ ആദ്യ ദേശിയ പുരസ്കാരവും മമ്മൂട്ടിയെ തേടി എത്തി. സുകൃതത്തിലെ രവിശങ്കർ, ഉത്തരത്തിലെ ബാലു , തൃഷ്ണയിലെ കൃഷ്ണദാസ്, മിഥ്യയിലെ വേണുഗോപാൽ , കേരളവർമ പഴശ്ശിരാജ അങ്ങനെ നീളുന്നു എം ടിയുടെ തൂലികയിൽ പിറന്ന മമ്മൂട്ടി കഥാപാത്രങ്ങൾ. എംടിയുടെ 9 കഥകൾ ചേർത്ത് 9 സംവിധായകർ ഒന്നിച്ച ആന്തോളജി ചിത്രം ' മനോരഥങ്ങളിൽ' എംടിയുടെ ആത്മകഥാംശം ഉള്ള 'കടുഗെന്നാവ ഒരു യാത്ര കുറിപ്പിൽ ' മമ്മൂട്ടി ആയിരുന്നു അഭിനയിച്ചത്.

നവതി ആഘോഷങ്ങൾക്കായി എറണാകുളത്ത് പ്രോഗ്രാമിനിടയിൽ എത്തിയ എംടിയ്ക്ക് കാലിടറിയപ്പോൾ മമ്മൂട്ടിയെ കെട്ടിപിടിക്കുന്ന രംഗം കണ്ടവർ എല്ലാവരുടെയും കണ്ണൊന്നു നിറഞ്ഞിരിക്കും. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലുപ്പം അതിൽ നിന്നും നമുക്ക് മനസിലാക്കാം.

പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ മമ്മൂട്ടിയുടെ നെഞ്ചിൽ എംടി ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു തന്നെന്നു തോന്നിയെന്നാണ് മമ്മൂട്ടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്ന് മമ്മൂട്ടി കുറിച്ച വരികളിൽ പറയുന്നുണ്ട്.

എംടിയുടെ മരണ സമയത്ത് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസർബൈജാനിൽ ആയിരുന്നു. കോഴിക്കോട്ടെത്താൻ കുറച്ച് ശ്രമങ്ങൾ നടത്തിയെങ്കിലും , അസർബൈജാനിൽ ഒരു വിമാനാപകടം, അത് അസാധ്യമാക്കി. അതിനാൽ സംസ്കാര ചടങ്ങുകൾക്ക് മമ്മൂട്ടിയ്ക്ക് എത്താൻ സാധിച്ചിരുന്നില്ല . എന്നാൽ ഇന്ന് കൊച്ചിയിൽ മമ്മൂട്ടി തിരികെ എത്തിയ ശേഷം ആദ്യം പോയത് ആ ഗുരുവിന്റെ വീട്ടിലേക്കാണ്. നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി കോഴിക്കോട് നടക്കാവിലെ എംടിയുടെ വസതിയായ 'സിതാര'യിലെത്തിയത്.എംടിയുടെ ഭാര്യ സരസ്വതി, മകൾ അശ്വതി, മരുമകൻ ശ്രീകാന്ത് എന്നിവരെ കണ്ട മമ്മൂട്ടി എംടിയുമായുള്ള തന്റെ ഓർമ്മകളും വിയോഗത്തിലെ ദുഃഖവും പങ്കുവെച്ചു.എംടിയെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും, അതിനാൽ ആണ് വീട്ടിലേയ്‌ക്ക് എത്തിയതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News