മമ്മൂട്ടിയോട് മത്സരിക്കാൻ സൂര്യയുടെ കങ്കുവയ്ക്ക് കഴിയുമോ? നവംബറിൽ റിലീസ് ചെയ്യാൻ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ് ?
ബസൂക്കയ്ക്ക് ശേഷം മമ്മൂട്ടി-ഗൗതം വാസുദേവ് മേനോനുമായി വീണ്ടും ഒന്നിക്കുന്ന, ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്'. മെഗാസ്റ്റാറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുന്നത്. ഗൗതം വാസുദേവ മേനോനത്തെ ആദ്യ മലയാള സംവിധാന ചിത്രം കൂടെയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്'. ഈപോൾ കിട്ടുന്ന റിപ്പോർട് അനുസരിച്ച് ചിത്രം അതിന്റെ നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ബസൂക്കയ്ക്ക് മുമ്പ് തിയേറ്ററുകളിൽ എത്തും.
ഒരു മിസ്റ്ററി ക്രൈം ഡ്രാമ എന്ന് പറയപ്പെടുന്ന മമ്മൂട്ടി നായകനായ ചിത്രം 2024 നവംബറിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി ആണ് റിപ്പോർട്ട്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സംവിധായകൻ ഗൗതം വാസുദേവ് മേനോനും സംഘവും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കൂ. അങ്ങനെയെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് മമ്മൂട്ടി ആരാധകർക്ക് പ്രതീക്ഷിക്കാം.
2024 നവംബർ 14 ന് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ നായകനായ വരാനിരിക്കുന്ന ചിത്രമായ കങ്കുവയുമായി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് ബോക്‌സ് ഓഫീസ് ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിൽ മെഗാസ്റ്റാർ 'ഡൊമിനിക് 'എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നർമ്മം കലർന്ന ഒരു മിസ്റ്ററി ക്രൈം സിനിമയാണ് ചിത്രം.. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ടീസർ 2024 ഒക്ടോബർ രണ്ടാം വാരത്തോടെ പുറത്തിറങ്ങുമെന്ന് ആരധകർ പ്രേതിഷിക്കുന്നത്.