'ചാന്ദ് മേരാ ദിൽ': ആക്ഷൻ ചിത്രം കില്ലിനു ശേഷം പ്രണയിക്കാൻ ഒരുങ്ങി ലക്ഷ്യ

Update: 2024-11-09 07:23 GMT

അനന്യ പാണ്ഡെ ലക്ഷ്യ ലവാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വരുന്ന പ്രണയകഥയുമായി ധർമ്മ പ്രൊഡക്ഷൻസും കരൺ ജോഹർ ടീം എത്തുന്നു .

വിവേക് ​​സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ചാന്ദ് മേരാ ദിൽ' എന്നാണ് പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് പോസ്റ്ററുകൾക്ക് ലഭിക്കുന്നത് . “ പ്രണയത്തിൽ അൽപ്പം ഭ്രാന്തനായിപ്പോയി ” എന്നാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ. ചിത്രം 2025ൽ റിലീസിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയുക്കുന്നത്.

ധർമ്മ പ്രൊഡക്ഷൻസിന്റെ അവസാനമിറങ്ങിയ റൊമാൻ്റിക് റിലീസായ 'റോക്കി ഔർ റാണി കി പ്രേം കഹാനി' ഒരിക്കൽകൂടി പ്രണയത്തിനു പ്രായമില്ലെന്ന് മനസിലാക്കി തന്ന ചിത്രമായിരുന്നു.അതുകൊണ്ട് തന്നെ ആലിയ ഭട്ടിൻ്റെ റാണി & രൺവീർ സിങ്ങിൻ്റെ റോക്കിയെക്കാൾ ധർമ്മേന്ദ്രയ്ക്കും ശബാന ആസ്മിക്കുംആയിരുന്നു ആരാധകർ ഏറെ.

അനന്യ പാണ്ഡേയുടെ 'കോൾ മീ ബേ'യിൽ എന്ന കോമഡി സീരിസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കില്ലിലെ NSG commandar ആയുള്ള ലക്ഷ്യയുടെ പ്രകടനം ആഗോള അംഗീകാരം നേടിതായിരുന്നു. 

Tags:    

Similar News