ചാരുഹാസൻ ആശുപത്രിയിൽ; സർജറി വേണ്ടിവരുമെന്ന് സുഹാസിനി
By : Aiswarya S
Update: 2024-11-01 07:12 GMT
മുതിർന്ന നടനും സംവിധായകനും കമൽഹാസന്റെ സഹോദരനുമായ ചാരുഹാസൻ ആശുപത്രിയിൽ. നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെതുടർന്നാണ് ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറി വേണ്ടിവരുമെന്നാണ് സുഹാസിനി പറഞ്ഞത്.
ഇൻസ്റ്റഗ്രാമിൽ ചാരുഹാസനൊപ്പം ആശുപത്രയിൽ നിൽക്കുന്ന ചിത്രവും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. "ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സർജറിക്ക് തയ്യാറെടുക്കുകയാണ്", സുഹാസിനി കുറിച്ചു.