റി റിലീസിൽ 1000 ദിവസം പിന്നിട്ട് ക്ലാസ്സിക് പ്രണയ ചിത്രം 'വിണ്ണൈതാണ്ടി വരുവായ'

Update: 2024-10-27 09:29 GMT

ഗൗതം വാസുദേവ മീനിന്റെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായ 'വിണ്ണൈ താണ്ടി വരുവായ ' റീ-റിലീസിന് ശേഷം എപ്പോൾ 1000 ദിവസം പിന്നിട്ട് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. റി-റിലീസിന് ശേഷം 142 ആഴ്ചയാണ് ചിത്രം തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത്. ചെന്നൈ അണ്ണാ നഗറിലുള്ള പി വി ആർ സിനിമാസിലാണ് ഏകദേശം രണ്ടര വർഷമായി ചിത്രം തുടർച്ചയായി ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. 2010 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ തമിഴ് സിനിമയിലെ ക്ലാസിക് റൊമാൻ്റിക് ചിത്രങ്ങളിൽ ഒന്നാണ്. ചിമ്പുവും തൃഷയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്. ഹിന്ദു മതസ്ഥനായ തമിഴ് പയ്യൻ കാർത്തിക്കിന്റെയും ക്രിസ്ത്യനായ മലയാളി പെൺകുട്ടി ജെസ്സിയുടെയും പ്രണയ കഥപറഞ്ഞ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ.ചിമ്പുവിൻ്റെയും തൃഷയുടെയും കരിയറിലെ ഒരു ക്ലാസിക് ചിത്രമായി മാറിയിരുന്നു ചിത്രം . ചിത്രത്തിലെ എ ആർ റഹ്മാൻ സംഗീതം നൽകിയ പാട്ടുകളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് ചിത്രം കൂടുതൽ പ്രിയപ്പെട്ടതാവാൻ കാരണമായി. ചിത്രം തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റു ഭാഷകളിൽ വലിയ ഹിറ്റായിരുന്നു. മനോജ് പരമഹംസയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

'യേ മായ ചേസാവേ' എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് ഒരേ സമയം തന്നെ ഷൂട്ട് ചെയ്തിരുന്നു. തെലുങ്ക് പതിപ്പിൽ അഭിനയിച്ചത് സാമന്ത റൂത്ത് പ്രഭുവും നാഗ് ചൈതന്യയുമായിരുന്നു. പിന്നീട് ചിത്രം ഹിന്ദിയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. എന്നാൽ തമിഴ് ചിത്രത്തിനായിരുന്നു കൂടുതൽ ആരാധകർ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രം റി റിലീസ് ചെയ്തപ്പോഴും എത്രയും മികച്ച പ്രതികരണം ഇപ്പോഴും ലഭിക്കുന്നത്.

Tags:    

Similar News