അന്ന് കോളേജ് സെക്രട്ടറി; ഇന്ന് യൂണിയൻ മിനിസ്റ്റർ വൈറലായി സുരേഷ് ഗോപിയുടെ ചിത്രം
താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പഴയൊരു നോട്ടീസ്. ഒരു കോളേജ് ഇലക്ഷൻ്റെ നോട്ടീസാണിത്. കോളേജ് ഇലക്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്ന, സുവോളജി അസോസിയേഷൻ സെക്രട്ടറിയായി മത്സരിക്കുന്ന സുരേഷ് ജി എന്ന ചെറുപ്പക്കാരൻ, ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണിത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
'ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സുരേഷ് ഗോപി സിനിമയിൽ തുടക്കം കുറിച്ചത്. പൊലീസ് വേഷങ്ങളാണ് സുരേഷ് ഗോപിയെ ഏറെ ശ്രദ്ധേയനാക്കിയത്. സജീവ രാഷ്ടട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപി ബിജെപി നേതാവായി തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചാണ് വിജയിച്ചത്. കേരളത്തിൽ ബിജെപിക്കായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്ന ആദ്യ സ്ഥാനാർഥി കൂടിയാണ് സുരേഷ് ഗോപി.