ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം " ജനനായകൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
'ജനനായകൻ' : വിജയുടെ അവസാനചിത്രം;
പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. സജ്ജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിജയുടെ അവാസന ചിത്രമാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണയാണ് 'കെ വി എൻ പ്രൊഡക്ഷ'ന്റെ പേരിൽ 'ജനനായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് ചിത്രത്തിൻറെ സഹനിർമാണം.
ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്.: സത്യൻ സൂര്യൻ ഛായാഗ്രഹണം നൽകുന്ന ചിത്രത്തിൻറെ ആക്ഷൻ രംഗങ്ങളൊരുക്കുന്നത് അനിൽ അരശാണ്ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.