അമ്മയെ നന്നായി നോക്കുന്ന ആളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു; സമീറയുമായുള്ള ബന്ധത്തെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍
നടി സമീറ റെഡ്ഡിയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഒരു കാലത്ത് ജൂനിയര്‍ എന്‍ടിആറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. നരസിംഹുഡു, അശോക്, അശോക് ദ ലയണ്‍ എന്നീ സിനിമകളില്‍ ജൂനിയര്‍ എന്‍ടിആറും സമീറയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല.
സമീറുമായുള്ള പ്രണയത്തെ കുറിച്ചും വേര്‍പിരിഞ്ഞതിനെ കുറിച്ചും ജൂനിയര്‍ എന്‍ടിആര്‍ തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ. കൗമാര കാലത്ത് സംഭവിച്ച അബദ്ധം പോലെയാണ് ആ പ്രണയത്തെ എന്‍ടിആര്‍ വിശേഷിപ്പിച്ചത്.
ഒരാളുമായി പ്രണയത്തിലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മനസിലായി ശരിയാവില്ലെന്ന്. ആ പ്രണയത്തെ കുറിച്ച് പിന്നീട് ചിന്തിച്ചിട്ടേയില്ല. അമ്മയെ നന്നായി നോക്കുന്ന ആളെ കല്യാണം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ലക്ഷ്മി ജീവിതത്തിലേക്ക് വന്നത്. ലക്ഷ്മി പ്രണതി അമ്മയെ നന്നായി പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. അമ്മയോടുള്ള സ്‌നേഹം കാരണം മുതിര്‍ന്നവര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. അമ്മയെ നോക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് പ്രണയം ഉപേക്ഷിച്ചതെന്നും എന്‍ടിആര്‍ വ്യക്തമാക്കുകയായിരുന്നു.
2011ല്‍ ആണ് ജൂനിയര്‍ എന്‍ടിആറും ലക്ഷ്മി പ്രണതിയും വിവാഹിതരായത്. അത്യാഡംബരമായി നടത്തിയ വിവാഹത്തിന്റെ മൊത്തം ബജറ്റ് 100 കോടി രൂപയായിരുന്നു. ലക്ഷ്മി ഒരു കോടി രൂപ വിലയുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചത്. 3000ത്തോളം സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.