ആ ചിത്രത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു : ലിജോ മോൾ ജോസ്

Update: 2024-12-07 13:15 GMT

021ൽ പുറത്തിറങ്ങിയ 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് വളരെയധികം പ്രശംസ നേടിയ നടിയാണ് ലിജോ മോൾ ജോസ്. എന്നാൽ അതിനു ശേഷം അഭിനയം നിർത്തിയാലോ എന്ന് താൻ ആലോചിച്ച കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ മോൾ ജോസ്. പുതിയ ചിത്രമായ ലിതിന് ജോസ് സംവിധാനം ചെയ്ത 'ഹേർ' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് ലിജോ മോൾ ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരു വർഷത്തോളമായി മലയാളത്തിലോ തമിഴിലോ ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ആ സമയത്ത് മറ്റെന്തെങ്കിലും ചെയ്യാനായിരുന്നു തീരുമാനം. തുടർപഠനത്തിനോ പി.എച്ച്.ഡിക്ക് ശ്രമിക്കാനോ ഞാൻ ആലോചിച്ചിരുന്നു. ജെ ആർ എഫ് ( ജൂനിയർ റിസേർച് ഫെല്ലോഷിപ്പ് ) കിട്ടിയിരുന്നെങ്കിൽ പഠനവുമായി മുന്നോട്ട് പോയേനെ എന്നും ലിജോ മോൾ പറഞ്ഞു.

2019-ൽ പുറത്തിറങ്ങിയ ശിവപ്പു മഞ്ഞൾ പച്ചൈ എന്ന തമിഴ് ചിത്രത്തിലെ ലിജോ മോളുടെ പ്രകടനം കണ്ടതിന് ശേഷം ആണ് ജയ് ഭീമിൻ്റെ ഓഡിഷനിലേക്ക് വിളിക്കുന്നത്. എന്നാൽ എത്ര വലിയൊരു ചിത്രത്തിന്റെ ഭാഗമാകുമെന്നു തൻ വിചാരിച്ചിരുന്നില്ല . ചിത്രത്തിൽ സൂര്യാ സർ അഭിനയിക്കുന്നു, 2 ഡി എന്റർടൈമെന്റ് നിർമ്മിക്കുന്നു എന്നൊന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം തന്നോട് പറഞ്ഞിരുന്നില്ല. ഒരു സാമൂഹ്യ പ്രസ്കതിയുള്ള ചിത്രമാണ് എന്ന് മാത്രമാണ് പറഞ്ഞത്. ഓഡിഷനിൽ പങ്കെടുക്കാൻ താൻ ആദ്യം മടിച്ചെങ്കിലും ഒടുവിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലിജോമോൾ സമ്മതിച്ചു. കൂടാതെ ചിത്രത്തിൽ ആദ്യത്തെ തൻ ഉണ്ടെന്നു അവർ പറഞ്ഞിരുന്നില്ല. പകരം പിന്നീട് വിളിച്ചു കുറച്ചു സീനുകൾ അഭിനയിവച്ചു കാണിക്കാൻ പറയുകയായിരുന്നു.

5 സ്ത്രീകളുടെ കഥപറയുന്ന 'ഹേർ ' എന്ന ചിത്രമാണ് ലിജോ മോൾ അഭിനയിക്കുന്ന പുതിയ ചിത്രം.ചിത്രം ഒ ടി ടി റിലീസായി മനോരമ മാക്സിൽ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്.അർച്ചന വാസുദേവ് എഴുതിയ തിരക്കഥ ലിതിന് ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ഉർവശി, പാർവതി തിരുവോത്, രെമ്യ നമ്പീശൻ, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

Tags:    

Similar News