ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായി ധനുഷിന്റെ നാലാമത് സംവിധാന ചിത്രം ; ഇഡലി കടയുടെ പോസ്റ്റർ പുറത്ത്

Illustrator :  Dhanya Raveendran
Update: 2025-01-03 12:02 GMT

നടൻ ധനുഷ് എഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രം 'നിലാവ്ക്ക് എന്മേൽ എന്നടി കോഭത്തിന്റെ തിരക്കിലാണ് ഇപ്പോൾ താരം. അതിനോടൊപ്പം തന്നെ താരത്തിന്റെ നാലാമത് സംവിധാന ചിത്രമായ 'ഇഡലി കട ' താരം പ്രഖ്യാപിച്ചിരുന്നു. പുതുവത്സരത്തിനോട് അനുബന്ധിച്ചു ഇഡ്‌ലി കടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് താരം. ധനുഷിന്റെ തന്നെ നിർമ്മാണ കമ്പിനിയായ വണ്ടർബാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ധനുഷിന്റെ രണ്ടു പ്രായത്തിലുള്ള പോസ്റ്ററുകൾക്കൊപ്പം ഒന്നിൽ രാജ് കിരണും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആയിരിക്കും. തിരുച്ചിത്രമ്പലം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നിത്യ മേനോൻ ധനുഷ് ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രം 2025 ഏപ്രിൽ 10 ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിപ്പ് പോസ്റ്ററിനൊപ്പം നൽകിയിട്ടുമുണ്ട്. രാജ് കിരൺ, ശാലിനി പാണ്ഡെ, അരുൺ വിജയ് തുടങ്ങി നിരവധി അഭിനേതാക്കളുടെ ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

രാജ് കിരൺ നായകനായി എത്തിയ പ പാണ്ടി ആയിരുന്നു ധനുഷിന്റെ ആദ്യ സംവിധാന ചിത്രം. അതിനു ശേഷം 2024ൽ ധനുഷ് രായൻ എന്ന ചിത്രം സംവിധാനം ചെയ്തു.ചെന്നൈയിൽ ഫാസ്റ്റ് ഫുഡ് ട്രക്ക് നടത്തുന്ന തൻ്റെ സഹോദരങ്ങളോടൊപ്പം താമസിക്കുന്ന രായൺ എന്ന മനുഷ്യൻ്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം.ധനുഷ് നായക വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, ശെൽവരാഘവൻ, പ്രകാശ് രാജ്, തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.

ശേഖർ കമ്മുല നായകനാകുന്ന കുബേര എന്ന ചിത്രത്തിലാണ് ധനുഷ് അടുത്തതായി നായകനായി എത്തുന്ന തെലുങ്ക് ചിത്രം. നാഗാർജുന അക്കിനേനിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

കമിംഗ്-ഓഫ്-ഏജ് റൊമാൻ്റിക് ജേർണറിൽ എത്തുന്ന നിലാവുക എൻ മേൽ എന്നാടി കൊബം (നീക്ക്) എന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തിൽ അടുത്തതായി റിലീസ് ചെയുന്ന സിനിമ.2025 ഫെബ്രുവരി 7 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    

Similar News